കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ

Wait 5 sec.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചു. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലാണ് മന്ത്രിമാർ എത്തിയത്.. വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നത്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ട്. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമെന്നാണ് സംഭവത്തെ മന്ത്രി റോഷി അഗസ്റ്റിൻ വിശേഷിപ്പിച്ചത്. ക്രിസ്ത്യൻ വിഭാഗവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമായി ഇതിനെ കാണാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുന്നിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധംസംഭവത്തിൽ കണ്ണൂർ സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസിന്‍റെ സഹോദരൻ പ്രതികരിച്ചു. സിസ്റ്റർ വന്ദനയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് സഹോദരൻ ജിൻസ് പറഞ്ഞു. പെൺകുട്ടികളെ മർദിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റിച്ചു. കള്ളക്കേസ് ബലപ്പെടുത്താൻ ശ്രമം നടക്കുന്നു. മതപരിവർത്തന ആരോപണം കള്ളക്കഥയെന്ന് ആരോപിച്ച അദ്ദേഹം കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ ക്രിസ്ത്യൻ മതത്തിൽ പെട്ടവർ തന്നെയെന്നും പറഞ്ഞു. പിന്നെന്തിന് അവരെ മതപരിവർത്തനം നടത്തണമെന്നും കുടുംബം ചോദിക്കുന്നു.The post കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ appeared first on Kairali News | Kairali News Live.