തൃശ്ശൂർ അകമലയിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി സംശയം

Wait 5 sec.

മുള്ളൂർക്കര അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച രാവിലെ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. രാവിലെ കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. തുടർന്ന്, ഉടമയെ വിവരമറിയിക്കുകയും ഉടമ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.ALSO READ; തിരുവോണം ബംബറിന് ഒന്നാം സമ്മാനം 25 കോടി രൂപ തന്നെ; നറുക്കെടുപ്പ് സെപ്റ്റംബര്‍ 27-ന്, മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തുകാട്ടാനക്കുട്ടിക്ക് പിന്നാലെയുള്ള ഓടിയ ആർആർടി അംഗത്തിന് പരുക്ക്കോഴിക്കോട് കാവിലുംപാറയിൽ കാട്ടാനക്കുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന് കാലിന് പരുക്കേറ്റു. താമരശ്ശേരിയിൽ നിന്നും വന്ന ദൗത്യ സംഘാംഗം കരീമിനാണ് പരുക്കേറ്റത്. ദൗത്യത്തിന്‍റെ മൂന്നാം ദിവസത്തെ തിരച്ചിലിലും ആനയെ പിടികൂടാൻ ക‍ഴിഞ്ഞില്ല. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടും, ചൂരണിയിലുമായി ആറുപേരെയാണ് കാട്ടാനക്കുട്ടി ഇതുവരെ ആക്രമിച്ചത്.News Summary: A tiger is suspected to have entered a residential area in Mullurkara Akamala, Thrissur. Forest Department officials are inspecting the spot.The post തൃശ്ശൂർ അകമലയിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി സംശയം appeared first on Kairali News | Kairali News Live.