ഹാസ്യവേഷങ്ങളിലൂടെ കരിയർ ആരംഭിച്ച് വില്ലൻ സഹനടൻ നായകൻ എന്നീ നിലകളിൽ തിളങ്ങിയ താരമാണ് ഷറഫുദ്ദീൻ. അവസാനമായി താരം പ്രധാന വേഷത്തിലെത്തിയ പടക്കളത്തിലെ പെർഫോർമെൻസും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പെറ്റ് ഡിറ്റക്ടീവ് ആണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം. ഇപ്പോൾ ആ സിനിമ എങ്ങനെ സംഭവിച്ചു എന്ന് ഒരു അഭിമുഖത്തിൽ വിശദീകരിക്കുകയാണ് താരം.ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ അസോസിയേറ്റ് ഡയറക്ടറായ അപ്പുവിന്റെ ഡോഗായ ച്യൂയിയെ ഒരു ദിവസം നഷ്ടപ്പെട്ടുവെന്നും. ഒരുപാട് നാളുകളായി കൂടെയുള്ള ച്യൂയിയെ നഷ്ടപ്പെട്ട വിഷമമറിഞ്ഞ നസ്രിയയും സൗബിനുമൊക്കെ പെറ്റ് ഡോഗിനെ കാണാതായത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും ഇട്ടിരുന്നു. ഒരു രാത്രി മുഴുവൻ തപ്പിനടന്നിട്ടും അന്ന് ച്യൂയിയെ കിട്ടിയില്ല. പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടാണ് കണ്ടെത്തിയത്.Also Read: വേട്ടൈയനിലെ പാട്രിക്ക് എന്ന വേഷം ചോദിച്ച് വാങ്ങിയത്: ഫഹദ് ഫാസിൽഈ കഥയും ച്യൂയിയെ അന്വേഷിച്ച് നടന്നതും കൂട്ടൂകാരനായ പ്രനീഷ് വിജയനോട് പറഞ്ഞപ്പോഴാണ് ഇതിലൊരു സിനിമയുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെയാണ് കാണാതായ പെറ്റുകളെ കണ്ടെത്തുന്ന പെറ്റ് ഡിറ്റക്ടീവിന്റെ സിനിമ പിറന്നത്.കഥ പ്രനീഷിന്റെ സംവിധാനത്തിൽ സിനിമയായപ്പോൾ നിർമാണ ചുമതല താൻ ഏറ്റെടുക്കുകയായിരുന്നുവെന്നും ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയാണ് ഇതെന്നും അഭിമുഖത്തിൽ ഷറഫുദ്ദീൻ പറഞ്ഞു. ോThe post സൗബിന്റെയും നസ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് ആ സിനിമയുടെ ഐഡിയ ഉണ്ടായത്: ഷറഫുദ്ദീൻ appeared first on Kairali News | Kairali News Live.