ഓപ്പറേഷന്‍ മഹാദേവ്; ജമ്മു കശ്മീരില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Wait 5 sec.

ശ്രീനഗര്‍|ജമ്മു കശ്മീരിലെ ദാര മേഖലയില്‍ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഭീകരര്‍ക്കായി ദാര മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ക്കെതിരെ സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു.ജമ്മുവിലെ ലിഡ്വാസില്‍ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ചിനാര്‍ പോലീസ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹര്‍വാന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. ഭീകരവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.