ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സിന് ഇന്ത്യൻ ബോക്സോഫീസിൽ മികച്ച പ്രതികരണം ലഭിക്കുന്നു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ 18.25 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. ലോകമെമ്പാടും ആരാധകരുള്ള മാർവെലിന് പഴയ പോലെ തങ്ങളുടെ സിനിമകളിലൂടെ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ലായിരുന്നു.അവസാനം ഇറങ്ങിയ തണ്ടർബോൾട്ട്സിന് മികച്ച അഭിപ്രായം നേടാൻ സാധിച്ചിരുന്നെങ്കിലും കളക്ഷനിൽ ലാഭം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. മാർവലിന്റെ പുതിയ ഫേസിൽ ആരാധകർ ഏറ്റവും കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്. വിഎഫ്എക്സിനും പ്രകടനത്തിനും കൈയടി നേടിയാണ് ചിത്രം തിയേറ്ററുകളിൽ കുതിക്കുന്നത്.Also Read: സൗബിന്റെയും നസ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് ആ സിനിമയുടെ ഐഡിയ ഉണ്ടായത്: ഷറഫുദ്ദീൻഇന്ത്യയിൽ സിനിമയുടെ റിലീസ് ദിനത്തിലെ കളക്ഷൻ 5.25 കോടിയായിരുന്നു. രണ്ട് മൂന്ന് ദിവസങ്ങളിൽ 6.5 കോടി വീതവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഫൻ്റാസ്റ്റിക് ഫോർ ഫിലിം സീരീസിൻ്റെ രണ്ടാമത്തെ റീബൂട്ടാണ് ചിത്രം. മാറ്റ് ഷാക്മാൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീൻ ഒരുക്കിയിരിക്കുന്നത് റൂസോ ബ്രദേഴ്സ് ആണ്. പെഡ്രോ പാസ്കൽ, വനേസ കിർബി, എബോൺ മോസ്-ബച്‌റാച്ച്, ജോസഫ് ക്വിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.2026 ഡിസംബറിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന അവഞ്ചേഴ്സ് ഡൂസ് ഡേയിൽ ഫന്റാസ്റ്റിക് ഫോർ വീണ്ടുമെത്തുകയും ചെയ്യു. ചിത്രം അമേരിക്കൻ ബോക്സോഫീസിൽ ആദ്യ ദിനം സ്വന്തമാക്കിയത് 118 മില്യൺ ഡോളറാണ്. പാൻഡമിക്കിന് ശേഷം ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കാൻ വേണ്ടി സാധിക്കാത്ത മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരവിനുള്ള ശ്രമവുമാണ് അവരുടെ 38-ാമത് ചിത്രമായ ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്.The post മാർവെലിന് ബോക്സോഫീസിൽ ഫെന്റാസ്റ്റിക്ക് തിരിച്ചുവരവിന് വഴിയൊരുക്കി ദി ഫന്റാസ്റ്റിക് ഫോർ appeared first on Kairali News | Kairali News Live.