തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിലുള്ള കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അക്കൗണ്ട്സിലും ടാലിയിലും പ്രാവീണ്യവും കുറഞ്ഞത് 15 വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമായും ഉണ്ടായിരിക്കണം. Microsoft Excel, Microsoft Word എന്നിവയിൽ പ്രാവീണ്യം കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവും വേണം.Also Read: കല്ലൂപ്പാറയില്‍ വിജ്ഞാന കേരളം ജോബ്ഫെയര്‍; ടെക്നിക്കല്‍ ഗ്രാജുവേറ്റുകള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ആർമി / എയർഫോഴ്സ് / നേവി എന്നിവയിൽ ക്ലറിക്കൽ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവർത്തിപരിചയം ഉള്ള വിമുക്തഭടൻ ആയിരിക്കണം.Also Read: ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സിന് അപേക്ഷിക്കാം: രജിസ്ട്രേഷൻ സെപ്റ്റംബർ 5 ന് ആരംഭിക്കുംഅപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 5വരെ. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം kexconkerala2022@gmail.com എന്ന ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ആഗസ്റ്റ് 10നകം ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471- 2320771.The post കെക്സ്കോണിൽ ജൂനിയർ അക്കൗണ്ടന്റ് ഒഴിവ് appeared first on Kairali News | Kairali News Live.