ഇതാണോ മതേതര ജനാധിപത്യം. ഭരണഘടനയുടെ ലംഘനമല്ലേ ഇപ്പോള്‍ ഛത്തീസ്ഗഡില്‍ നടക്കുന്നതൊക്കെയും. ഇന്നോളം ഉണ്ടാകാത്ത ക്രൂരതയാണ് മലയാളികളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകള്‍ ഇപ്പോള്‍ അവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് പോകാന്‍ രണ്ടു പെണ്‍കുട്ടികളുമായി ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍ എത്തിയ കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നു.റെയില്‍വേ ടിടിഇയുടെ നിര്‍ദേശപ്രകാരം ഹിന്ദുത്വ തീവ്രവാദികളും നിയമപാലകരും ചേര്‍ന്ന് കന്യാസ്ത്രീകളെ പരസ്യമായി വിചാരണ നടത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയായ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ജോലിക്ക് പോകുകയാണെന്ന് നാല് പെണ്‍കുട്ടികളും പറഞ്ഞെങ്കിലും ബജ്റംഗദള്‍ തീവ്രവാദികളുടെ നിര്‍ദേശപ്രകാരം പൊലീസ് നീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ബിജെപി ഭരണത്തില്‍ നിഷേധിക്കപ്പെടുകയാണെന്നത് അടിവരയിടുകയാണ് സംഭവം.Also Read: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച്, കേസ് റദ്ദാക്കുന്നത് വരെ പോരാട്ടം തുടരും: ഡോ. ജോൺ ബ്രിട്ടാസ് എംപിഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ, ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടന ആര്‍എസ്എസാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും എന്നപോലെ ക്രൈസ്തവരും തങ്ങളുടെ ആഭ്യന്തര ശത്രുക്കളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ എഴുതിയ ‘വിചാരധാര’യില്‍ പറയുന്നുണ്ട്. മനുഷ്യത്വത്തിന്റെയും സേവനത്തിന്റെയും പേരില്‍ മതപരിവര്‍ത്തനം മാത്രമാണ് ക്രൈസ്തവ പാതിരിമാരുടെയും മിഷനറിമാരുടെയും ലക്ഷ്യമെന്നും അതിന് തടയിടണമെന്നുമാണ് ഗോള്‍വാള്‍ക്കര്‍ ആഹ്വാനം ചെയ്തത്.രാജ്യത്ത് പല ഭാഗങ്ങളിലും 1980-90കളില്‍ തന്നെ ക്രൈസ്തവര്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ വ്യാപകമായിയിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് 1997-99 കാലത്ത് ഗുജറാത്തിലെ ദാംഗ്സില്‍ ക്രൈസ്തവരെ ആക്രമിച്ചു. ഒഡിഷയില്‍ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും ഒമ്പതും ഏഴും വയസ്സുള്ള രണ്ട് മക്കളെയും ചുട്ടുകൊന്നത് 1999 ജനുവരിയിലാണ്. ഒഡിഷയിലെ കന്ദമാലില്‍ 2008ല്‍ നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ കന്യാസ്ത്രീകള്‍ അടക്കം നൂറുകണക്കിനുപേരും ഇരകളായി.Also Read: കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ, വിധി നാളെകേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ ഗോള്‍വാള്‍ക്കറുടെ ആഹ്വാനം നടപ്പാക്കാന്‍ സംഘടിത നീക്കമാണുണ്ടായത്. ബിജെപിക്ക് ഭരണം ലഭിച്ച സംസ്ഥാനങ്ങളില്‍ കിരാത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നടപ്പാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയ്ക്ക് ആര്‍എസ്എസ് രൂപം നല്‍കിയതുതന്നെ ആദിവാസി മേഖലകളില്‍ ക്രൈസ്തവ മിഷനറി പ്രവര്‍ത്തനം തടയാന്‍വേണ്ടി മാത്രമാണ്.ആദിവാസികളെ ഹിന്ദുക്കളായി നിലനിര്‍ത്തി ബ്രാഹ്മണമതത്തിന്റെ അടിമകളായി സ്ഥാപിക്കാനാണ് എല്ലാകാലത്തും അവിടെ നടക്കുന്നത്.യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച്, 2014 മുതല്‍ ഇതുവരെ രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെ 4,316 ആക്രമണങ്ങാളുണ്ടായത്. വര്‍ഷം തോറും ഇത് വര്‍ധിക്കുകയാണ്.2023 ല്‍ 734 ആക്രമണമാണ് നടന്നതെങ്കില്‍ 2024 ല്‍ 834 എണ്ണം ആയി. കഴിഞ്ഞ ഈസ്റ്റര്‍ വിശുദ്ധവാരത്തില്‍ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലേക്കുള്ള കുരിശിന്റെ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചു. കൊലവിളിയുമായി വാളും ദണ്ഡും ഉയര്‍ത്തിയുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും ഹിന്ദുത്വ സംഘടനകള്‍ക്ക് നിര്‍ബാധം അനുമതി നല്‍കുമ്പോഴാണിത്.കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലാണെന്നാണ് സഭാകേന്ദ്രങ്ങള്‍ പറയുന്നത്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയതും ഭരണം നിലനിര്‍ത്തുന്നതും വ്യാജപ്രതീതികള്‍ സൃഷ്ടിച്ചാണ്. മതവിദ്വേഷം, വികസനത്തിന്റെ പേരിലുള്ള കപടവാഗ്ദാനങ്ങള്‍ എന്നിവയാണ് ബിജെപിയുടെ പ്രചാരണ ആയുധങ്ങള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി, 2024ലെ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേക്രട്ട് ഹാര്‍ട്ട് പള്ളി സന്ദര്‍ശിച്ചതും അവിടെ മരം നട്ടതും വലിയ വാര്‍ത്തയായിരുന്നു.2023 ക്രിസ്മസ് ദിനത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നഡ്ഡയും സേക്രട്ട് ഹാര്‍ട്ട് പള്ളി സന്ദര്‍ശിച്ചു. ഇതെല്ലാം നാടകമായിരുന്നെന്ന് ഓരോനാള്‍ കഴിയുന്തോറും വ്യക്തമാകുകയാണ്. പ്രശ്നമുണ്ടാക്കി പരിഹരിക്കാനെത്തുന്ന ബിജെപി നാടകമാണ് എല്ലായ്പ്പോഴും നമ്മള്‍ കാണുന്നത്. ഇത്തവണയും മാറ്റമില്ല, ഉത്തരവാദികളും ഉത്തരവാദിത്തപ്പെട്ടവരും ബിജെപി തന്നെയാണ്.The post ആരെയൊക്കെ ഭയക്കണം ? ഈ ഭരണം ആര്ക്കുവേണ്ടി?; മൗലികാവകാശങ്ങള്വരെ ലംഘിക്കപ്പെടുമ്പോള് തകരുന്നത് ഭരണഘടന appeared first on Kairali News | Kairali News Live.