‘ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സൈന്യത്തിന്റെ പ്രതീകമായി അദ്ദേഹം മാറി’; മുഖ്യമന്ത്രി

Wait 5 sec.

കർഷക തൊഴിലാളി സംഘടന രംഗം വൻതോതിൽ വളർത്തിയെടുക്കുന്നതിൽ വി എസ് അച്യുതാനന്ദൻ വഹിച്ച പങ്ക് പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദൻ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ്, ഉപനേതാവ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി വി എസ് ഉയർന്നു. കേരളം ഇന്നത്തെ നിലയിൽ രൂപം കൊള്ളുന്നതിൽ വി എസ് വഹിച്ച പങ്ക് വളരെ വലുതാണ്. ആ ഭാഗമാണ് പുന്നപ്ര വയലാർ സമരവുമായി ചേർന്ന് നിൽക്കുന്നത്. ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം. അനേക വർഷം ജീവിതകാലത്ത് ജയിലിൽ കഴിയേണ്ടി വന്നു. ലോക്കപ്പ് മർദനവും അനുഭവിക്കേണ്ടി വന്നു.അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ തളർത്താനായില്ല എന്നതും പ്രധാനമായി ഓർക്കേണ്ടതാണ്. അതിലൂടെ എല്ലാം കൂടുതൽ കരുത്തനായി അദ്ദേഹം മാറി. കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ പ്രതീകമായി വിഎസ് മാറി.ALSO READ: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച്, കേസ് റദ്ദാക്കുന്നത് വരെ പോരാട്ടം തുടരും: ഡോ. ജോൺ ബ്രിട്ടാസ് എംപിസിപിഐഎമ്മിനെ സിപിഎം ഐ എം ആയി വളർത്തിയെടുക്കുന്നതിൽ അതുല്യമായ പങ്കാണ് സഖാവ് വിഎസ് വഹിച്ചിട്ടുള്ളത്. നിയമസഭാ പ്രവർത്തനം സ്തുത്യയർഹമായ രീതിയിൽ നടത്തുകയുണ്ടായി. കേരളത്തിന്റെ എല്ലാമേഖലയിലും ഇടപെടുകയും എതിർക്കേണ്ടതിനെ ശക്തമായി എതിർക്കുകയും ചെയ്ത വിഎസിനെയാണ് കാണാൻ കഴിഞ്ഞത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച നേതാവ് ആണ് അദ്ദേഹം. നാട് അംഗീകരിക്കുന്ന രീതിയിൽ വി എസ് ഉയരുന്നതും ഏറ്റവും ഉയർച്ചയിൽ എത്തുന്നതും ആ ഘട്ടത്തിലാണ്.നെൽവയൽ നികത്തുന്നതിനെതിരായ പ്രക്ഷോഭം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയായിരുന്നു. സിപിഎമ്മിന് അപരിഹാര്യമായ നഷ്ടം ആണ് അദ്ദേഹത്തിന്റെ വേർപാട്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ അതുല്യമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. നാടിന്റെ വികസനത്തിന് നല്ലതോതിൽ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാഴ്ച കാണാൻ സാധിച്ചു.എല്ലാ തലങ്ങളിലും നിറഞ്ഞുനിന്ന പ്രവർത്തിച്ച ദീർഘകാലം പാർട്ടിയുടെ സമുന്നതനായ നേതാവായി നിന്നു. കേരളത്തിന്റെ ആകെ ജനങ്ങളുടെ നേതാവായി മാറിയ വിഎസ് ആണ് നമ്മുടെ ഒപ്പം ഇല്ലാത്ത അവസ്ഥയായത്. ഇത് സിപിഐഎമ്മിന് വലിയ നഷ്ടമാണ് . ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാകെ വിയോഗം വലിയ നഷ്ടമാണ്. വിഎസിന്റെ ധന്യമായ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.The post ‘ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സൈന്യത്തിന്റെ പ്രതീകമായി അദ്ദേഹം മാറി’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.