അന്‍സിലിന്റെ മരണം കൊലപാതകം; പെണ്‍ സുഹൃത്ത് അറസ്റ്റില്‍

Wait 5 sec.

കൊച്ചി | കോതമംഗലത്ത് മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്‍സിലിന്റെ പെണ്‍ സുഹൃത്ത് ചേലാട് സ്വദേശിനി അദീനയെ പോലീസ് അറസ്റ്റ് ചെയ്തു.വിഷം ഉള്ളില്‍ച്ചെന്നാണ് അന്‍സില്‍ മരിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മറ്റൊരാളുമായി അടുപ്പത്തിലായ അദീന, അന്‍സിലിനെ ഒഴിവാക്കാനായി വിഷം നല്‍കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളും നിലനിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ചേലാടുള്ള കടയില്‍ നിന്ന് വാങ്ങിയ കളനാശിനിയാണ് അന്‍സിലിന് അദീന കലക്കി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, എന്തിലാണ് വിഷം കലക്കി നല്‍കിയതെന്ന് അറിവായിട്ടില്ല. വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നുവെന്ന് അന്‍സിലിന്റെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.