സ്കൂട്ടർബസിനടിയിൽ അകപ്പെട്ട്പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു.

Wait 5 sec.

കോഴിക്കോട് :ഫറോക്ക് കോളേജിന് സമീപം സ്കൂട്ടർബസിനടിയിൽ അകപ്പെട്ട്പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് സാരമായി പരിക്കേറ്റു.കോഴിക്കോട് കുതിരവട്ടം സ്വദേശിനി ചെമ്പകശ്ശേരി മീത്തൽ അക്ഷരക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.രാമനാട്ടുകരയിൽ നിന്നും ഫറോക്ക് കോളേജ് വഴി മാവൂരിലേക്ക്പോവുകയായിരുന്ന മഹറൂസ് എന്ന സ്വകാര്യ ബസിന് അടിയിലേക്കാണ്അക്ഷര തെറിച്ചു വീണത്.ഇത് ദിശയിൽസ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പരിക്കേറ്റ അക്ഷര . തുടർന്ന് ബസിനെ മറികടക്കുന്നതിന് ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട്അക്ഷര ബസിനുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകടത്തിൽ സാരമായി പരിക്കേറ്റ അക്ഷരയെഉടൻ തന്നെ പരിസരത്ത് ഉണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിതീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു.തുടർന്ന് ഫറോക്ക് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.https://mtvnewskerala.in/wp-content/uploads/2025/08/VID-20250801-WA0075.mp4