“പുതുവർഷം, പുതുചിന്ത, പുതുജീവിതം ഇതാണ് സർക്കാർ ലക്ഷ്യം”: മന്ത്രി കെ രാജൻ

Wait 5 sec.

പുതുവർഷം, പുതുചിന്ത, പുതുജീവിതം ഇതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. പിരിച്ച കാഷ് എവിടെ എന്ന് ചോദിച്ചപ്പോൾ സർക്കാർ ഭൂമി നൽകാത്തതുകൊണ്ടാണ് വൈകുന്നതെന്ന് ഒരു നേതാവ് പറഞ്ഞു. സർക്കാർ പോലും ക്യൂ നിന്നാണ് ഭൂമി ഏറ്റെടുത്തത്. ലീഗിൻ്റെ ഭവന പദ്ധതിക്ക് സർക്കാർ ഒരു തടസവും സൃഷ്ടിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.സർക്കാരിനെതിരെ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായും മന്ത്രി പറഞ്ഞു. 22 ലക്ഷം രൂപയ്ക്കാണ് യുഎൽസിസി വീട് നിർമാണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പറ്റുന്ന രീതിയിലാണ് നിർമാണം. മുപ്പതു ലക്ഷം രൂപ എന്നത് ആദ്യത്തെ ഏകദേശ കണക്ക് മാത്രമാണ്. വീടുകൾക്ക് തുക നിശ്ചയിച്ചു എന്ന് പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. 22 ലക്ഷം രൂപ വരുമെന്നാണ് ഊരാളുങ്കലുമായി നടത്തിയ ചർച്ചയിൽ ഉയർന്ന് വന്നത്. ആദ്യഘട്ടത്തിൽ ആകാശമാർഗം നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് 30 ലക്ഷം എന്ന് എസ്റ്റിമേറ്റ് വന്നത്. കൊടുത്ത ബ്രഡ് എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ അതെവിടെ നിന്നാണെന്ന് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേർത്തു.ALSO READ – കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഢിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരം’ – മന്ത്രി പി എ മുഹമ്മദ് റിയാസ്കേരളത്തെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നു. സിഎംഡിആർഎഫിലേക്ക് വന്ന ഫണ്ട് മുണ്ടകൈ ചൂരൽമലയ്ക്ക് വേണ്ടിയാണ്. ഇത് ഓഡിറ്റ് ചെയ്യാൻ തയ്യാറാണ്. പിരിവെടുത്തവനും പിരിവ് മേടിച്ചവനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം. വി.ടി ബൽറാം സോഷ്യൽ മീഡിയിൽ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും മന്ത്രി കെ രാജൻ പറ‍ഞ്ഞു.The post “പുതുവർഷം, പുതുചിന്ത, പുതുജീവിതം ഇതാണ് സർക്കാർ ലക്ഷ്യം”: മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.