നവകേരള സദസില്‍ ഉയര്‍ന്നുവന്ന 229 വികസന പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം

Wait 5 sec.

നവകേരള സദസില്‍ ഉയര്‍ന്നുവന്ന 229 വികസന പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം.140 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി സംവദിച്ചതിനെ തുടര്‍ന്നുണ്ടായ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കാനൊരുങ്ങുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പട്ടിക അംഗീകരിച്ചത്. Also read- മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: “വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാം”; മുഖ്യമന്ത്രിപദ്ധതി നടപ്പിലാക്കുന്നതിനായി 980.25 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും.ഓരോ മണ്ഡലത്തിനും വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഏഴ് കോടി രൂപയാണ് പരമാവധി ലഭിക്കുക.ഇതില്‍ മണ്ഡലത്തിലെ രണ്ടു പദ്ധതികള്‍ ഏറ്റവും മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതായിരിക്കും.അധിക പദ്ധതികള്‍ അനുവദിക്കാനും ജനങ്ങള്‍ ആവശ്യപ്പെട്ട വികസനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുന്‍ഗണനപ്രകാരം അനുമതി നല്‍കാനുമായിചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇ ആന്‍ഡ് എംഡി), ബന്ധപ്പെട്ട കലക്ടര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.content highlight; Final approval given to 229 development projects raised in Nava Kerala Sadas.The government will spend Rs 980.25 crore to implement the project.The post നവകേരള സദസില്‍ ഉയര്‍ന്നുവന്ന 229 വികസന പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം appeared first on Kairali News | Kairali News Live.