വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും ആറര ലക്ഷം രൂപയുടെ ജേഴ്‌സി മോഷിച്ചു; സിസിടിവിയിൽ കുരുങ്ങി സെക്യൂരിറ്റി ജീവനക്കാരൻ, അറസ്റ്റ്

Wait 5 sec.

ഒരു ഐപിഎൽ ജഴ്‌സി വീട്ടിലേക്ക് കൊണ്ടുപോകുക എന്നത് പലരുടെയും ആഗ്രഹമായിരിക്കാം. എന്നാൽ 261 ഐപിഎൽ ജഴ്സി കൊണ്ട് പോയാലോ ? ചർച്ച്ഗേറ്റിലെ വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓഫീസിലെ ഒരു സ്റ്റോർ റൂമിൽ നിന്ന് 6.52 ലക്ഷം രൂപ വിലമതിക്കുന്ന 261 ജേഴ്‌സികൾ മോഷ്ടിച്ചതിന് 40 കാരനെ ആണ് അറസ്റ്റ് ചെയ്തത്. ഓരോന്നിനും ഏകദേശം 2,500 രൂപ വിലവരും. സെക്യൂരിറ്റി മാനേജർ ഫാറൂഖ് അസ്‍ലം ഖാനെ ആണ് അറസ്റ്റ് ചെയ്തത്.ജൂൺ 13നായിരുന്നു സംഭവം. 261 ജഴ്സികൾ അടങ്ങിയ വലിയ ബോക്സാണ് അടിച്ചു മാറ്റിയത്. ഓൺലൈൻ ചൂതാട്ടത്തിനായി പണം കണ്ടെത്താന് ഇയാൾ ഇത്തരത്തിൽ ജേഴ്സികൾ അടിച്ചുമാറ്റിയത്. ജേഴ്‌സികൾ വ്യത്യസ്ത ക്രിക്കറ്റ് ടീമുകളുടേതായിരുന്നെങ്കിലും, ഇവ കളിക്കാർക്കുള്ളതാണോ അതോ പൊതുജനങ്ങൾക്കുള്ളതാണോ എന്ന് ഉടൻ വ്യക്തമല്ലെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു. മീര റോഡിൽ താമസിക്കുന്ന ഗാർഡ്, സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട ഹരിയാനയിൽ നിന്നുള്ള ഒരു ഓൺലൈൻ ജേഴ്‌സി ഡീലർക്ക് ജേഴ്‌സികൾ വിറ്റു.ALSO READ: കരീബിയന്‍സിനെ റോസ്റ്റാക്കി കങ്കാരുക്കള്‍; അഞ്ചാം ടി20യിലും ജയം, പരമ്പര തൂത്തുവാരികഴിഞ്ഞ ദിവസങ്ങളിൽ ഓഡിറ്റിങ്ങിൽ ജഴ്സി സ്റ്റോക്കിൽ കാര്യമായ കുറവ് കണ്ടെത്തിയതോടെ അധികൃതർ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കളവ് കണ്ടെത്തിയത്. ശേഷം പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹരിയാനയിൽ നിന്നുള്ള ഓൺലൈൻ ഡീലറെ അന്വേഷണത്തിനായി പോലീസ് വിളിച്ചുവരുത്തി. “ജേഴ്സി മോഷ്ടിക്കപ്പെട്ട കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ആണ് ഇയാൾ പറയുന്നത്.The post വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നും ആറര ലക്ഷം രൂപയുടെ ജേഴ്‌സി മോഷിച്ചു; സിസിടിവിയിൽ കുരുങ്ങി സെക്യൂരിറ്റി ജീവനക്കാരൻ, അറസ്റ്റ് appeared first on Kairali News | Kairali News Live.