വി എസിന് ആദരവുമായി സ്റ്റാർട്ടപ്പ് കമ്പനി ഫെയർകോഡ്. പൊതുമേഖലയിൽ ഉൾപ്പടെയുള്ള 10 സ്ഥാപനങ്ങൾക്ക് സൗജന്യ സേവനമാണ് കമ്പനി നൽകുന്നത്. കൺടന്റ് മാനേജ്മെന്റ് സിസ്റ്റം, എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ സ്വതന്ത്ര പതിപ്പായ Payload CMS, ERPNext തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് സൗജന്യമായി 10 സ്ഥാപനങ്ങൾക്ക് നൽകുന്നത്.ALSO READ – കന്യാസ്ത്രീകളുടെ അറസ്റ്റ്; വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരിക്കേല്‍പ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം : മുഖ്യമന്ത്രിസ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ രജിത് രാമാചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെനമുക്കെന്താണ് സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുക എന്ന ചിന്തയിൽ നിന്ന് ആണ് പല ആശയങ്ങളും രൂപംകൊള്ളുന്നത്.കേവലം ഹോബിയിസ്റ്റുകളും ടെക്കികളും മാത്രം പരിചയിച്ചിരുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ മേഖലയെ പൊതുമേഖലയും സർക്കാരുമായും ബന്ധിപ്പിച്ചത് വി എസ് എന്ന ക്രാന്ത ദർശിയായ വിപ്ലവികാരിയുടെ ദീർഘ ദർശനം തന്നെയാണ്. കുത്തകകളെയും, മൂലധന ശക്തികളോടും സന്ധിയില്ലാ സമരം ജീവിതാവസാനം വരെ ചെയ്ത സഖാവിനെ സംബന്ധിച്ചിടത്തോളം സോഫ്റ്റ് വെയർ നയം എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു നിർവചനം മാത്രമായിരുന്നു. ആ ധൈഷണികമായ നേതൃത്വത്തിൽ നമ്മൾ സ്വന്തന്ത്ര സോഫ്റ്റ് വെയർ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ചില്ലറയല്ല. ഇന്ന് 14000 സ്കൂളുകൾ നമ്മൾ തദ്ദേശിയമായി രൂപകൽപന ചെയ്ത സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. അതേപോലെ കെഎസ്ഇബിയുടെ സർവെയിങ്, ബില്ലിംഗ്, തുടങ്ങിയ തന്ത്ര പ്രധാനമായ മേഖലകളിൽ Orumanet പോലത്തെ സോഫ്ട്‍വെയർ നടപ്പിലാക്കിയതോടെ വെണ്ടർ ലോക്കിൻ ഒഴിവാക്കിയത് വഴി കോടിക്കണക്കിന് രൂപയാണ് ഖജനാവിന് ലാഭിക്കാൻ ആയത്.തിരുവനന്തപുരത്ത് നടന്ന ഒരു അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ രാഷ്ട്രീയ-സാമൂഹ്യ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു:“സ്വതന്ത്ര സോഫ്റ്റ് വെയർ ജനാധിപത്യത്തിന്റെ വികാസത്തിലെ ഒരു ശക്തമായ പാഠമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള എല്ലാ ചൂഷണങ്ങൾക്കെതിരേയും ഇത് ഒരു ശക്തമായ ആയുധമായി പ്രവർത്തിക്കുന്നു.”സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പോരാട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പങ്ക് അദ്ദേഹം എടുത്തുചൂണ്ടി:“പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ സ്വകാര്യത മോഷ്ടിക്കാനും സ്വാതന്ത്ര്യം നിഷേധിക്കാനും ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ്. അതിനാൽ, സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പോരാട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിനും വികസനത്തിനും ഒരു പ്രധാന പങ്കുണ്ട്.”ഈ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ ഗുണഭോക്താക്കളാണ് ഇന്നത്തെ യുവ ടെക്കി സമൂഹം. തനിക്ക് പറ്റാവുന്ന പോലെ അത് തിരിച്ചു നൽകാൻ ഇറങ്ങുകയാണ് ഞങ്ങൾ Faircode. വളരെയധികം ഡിമാന്റുള്ള CMS(Content Management System), ERP (Enterprise Resource Planning) സോഫ്ട്‍വെയറുകളുടെ സ്വതന്ത്ര പതിപ്പായ Payload CMS, ERPNext തുടങ്ങിയ സോഫ്റ്റ് വെയറുകൾ തീർത്തും സൗജന്യമായി 10 പൊതുകാര്യ സ്ഥാപനങ്ങൾക്ക് സൗജന്യമായി implement ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.സ്വന്തന്ത്ര സോഫ്റ്റ് വെയർ ഞങ്ങൾക്ക് തന്ന അവസരങ്ങൾക്കും, അതിന് വഴി വച്ച സഖാവിനുമുളള്ള ശ്രദ്ധാഞ്ജലിയാണ് ഈ സംരംഭം.എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൂടി വ്യക്തമാക്കാം. Payload CMS ഞങ്ങൾ ചെയ്തതിൽ പ്രധാന client ദേശാഭിമാനി ഓൺലൈൻ ആണ്. അതുപോലെ large scale CMS platform ചെയ്ത് കൊടുക്കും. ERPNext കേരളത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട കമ്പനികളിൽ ഞങ്ങൾ ചെയ്ത ERP software ആണ്. വയനാട് ചെയ്തതും ERPNext ആണ്.ഈ അഞ്ച് മേഖലകളിൽ ഉള്ള സ്ഥാപനങ്ങൾക്ക് ആണ് സൗജന്യമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്.Government departmentsSemi-government institutionsNon-profit organizationsStartupsPublic Sector Undertakings (PSUs)2008-ൽ ഞാൻ എഞ്ചിനീയറിംഗ് പഠിച്ച് ഇറങ്ങിയ വർഷമാണ് Free Software Foundation founder Richard Stallman തിരുവനന്തപുരത്ത് Free software meet inauguration-ന് സഖാവ് വി എസ്സിന്റെ കൂടെ വന്നത്. അന്നത് എന്തിനായിരുന്നു എന്ന് എന്നെപ്പോലെ പലർക്കും മനസ്സിലായി കാണില്ല. സഖാവ് ഇ കെ നായനാർ ഇന്ത്യയിലെ ആദ്യത്തെ IT park, ടെക്നോപാർക്ക് തുടങ്ങിയപ്പോഴും, എന്തിന് കൊറോണ വന്ന് ലോക്ക്ഡൗൺ ആയപ്പോൾ ആദ്യം മൊബൈൽ network providers-ന്റെ യോഗം എന്തിനാണ് സഖാവ് പിണറായി വിജയൻ ഇവന്മാരെ മീറ്റിങ്ങിന് വിളിച്ചതെന്നും മനസ്സിലായത് കുറച്ച് നാളുകൾക്ക് ശേഷമാണ്. അതിശയിപ്പിക്കുന്ന തരത്തിൽ ഇത്രയും ദീർഘവീക്ഷണം ഉള്ള ഭരണാധികാരികൾ മറ്റ് ഏതെങ്കിലും സംസ്ഥാനം ഭരിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയം ആണ്.ഈ മൂവ്മെൻറിന്റെ ഭാഗമായ മറ്റ് പ്രധാന വ്യക്തികളെയും സംഘടനകളെയും പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഓർക്കുന്നു.The post വി എസിന് ആദരവുമായി സ്റ്റാർട്ടപ്പ് : പൊതുമേഖലയിൽ ഉൾപ്പടെയുള്ള 10 സ്ഥാപനങ്ങൾക്ക് സൗജന്യ സേവനം appeared first on Kairali News | Kairali News Live.