ന്യൂഡല്‍ഹി | ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു ഡി ഫ് എം പിമാര്‍ പാര്‍ലിമെൻ്റിന് മുന്‍പില്‍ പ്രതിഷേധിച്ചു.എം പിമാരായ ആൻ്റോ ആൻ്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, അബ്ദുല്‍ സമദ് സമദാനി, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, ഹൈബി ഈഡന്‍, എം കെ രാഘവന്‍, ശശി തരൂര്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.