കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യത്ത് ജനാധിപത്യം പുലരാന്‍ ക്രിസ്തീയ സഭകളുടെ സംയുക്ത പ്രതിഷേധം നാളെ;ഫാ. യൂജിന്‍ പെരേര

Wait 5 sec.

രാജ്യത്ത് മിഷനറിമാര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നു.ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തെ വളരെ വേദനയോടെയാണ് കേരളം കാണുന്നത്. മാതാപിതാക്കളില്‍ നിന്ന് അനുവാദം നേടി മൂന്ന് പ്രായപൂര്‍ത്തിയായ കുട്ടികളെ ജോലിക്ക് കൊണ്ടുപോകുന്നതിനാണ് അവര്‍ ശ്രമിച്ചത്. പോലീസ് അറസ്റ്റ് ആസൂത്രികമായ ഗൂഢാലോചനയാണെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്.ജനാധിപത്യ രാജ്യമാണ് ഇന്ത്യ.വിഷയത്തില്‍ സഭാ അധ്യക്ഷന്മാര്‍ സംയുക്തമായി യോഗം ചേര്‍ന്നു.നാളെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വായ്മൂടി കെട്ടി പ്രതിഷേധിക്കും.രാജഭവനിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധം രാജ്യത്തെ ജനാധിപത്യം പുലരാന്‍ വേണ്ടിയാണെന്നും യൂജിന്‍ പെരേര പറഞ്ഞു.Also read- കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു; നീതി ഉറപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭപ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുകയും കേസുകള്‍ പിന്‍വലിക്കുകയും വേണം.ആഭ്യന്തരമന്ത്രിയും ഇടപെട്ട് അന്യായമായ കേസ് പിന്‍വലിക്കണം. കര്‍ദിനാള്‍ ക്ലിമ്മീവ് ബാബ,ആര്‍ച്ച് ബിഷപ്പ് തോമസ് J നെറ്റോ അടക്കം നാളെ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കും.ക്രിസ്തീയ സഭയിലെ എല്ലാ വിഭാഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; രാജ്യത്ത് ജനാധിപത്യം പുലരാന്‍ ക്രിസ്തീയ സഭകളുടെ സംയുക്ത പ്രതിഷേധം നാളെ; ഫാ. യൂജിന്‍ പെരേര appeared first on Kairali News | Kairali News Live.