കന്യാസ്ത്രീമാർ അറസ്റ്റിലായ സംഭവത്തിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ ‘ഉരുണ്ടുകളി’ ഇന്ന് കണ്ടതാണ്. കേരളത്തിൽ തിരിച്ചടി ഭയന്ന് ‘ഞങ്ങൾ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എത്തിയിരുന്നു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ബിജെപി കൂടെയുണ്ടാകും എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അതേസമയം, ബജ്റംഗ് ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ബജ്റംഗ് ദൾ ബിജെപി സംഘടന ആണെന്ന് നിങ്ങൾ പറഞ്ഞാൽ അങ്ങനെ ആകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബജ്റംഗിന് സംഘപരിവാറുമായി ബന്ധമുണ്ടോ എന്ന് അവരോട് ചോദിക്കണം. ഇത്തരം ചോദ്യങ്ങൾ ചോദിച്ച് എന്നെ പ്രകോപിപ്പിക്കാൻ നോക്കണ്ടെന്നും പറഞ്ഞായിരുന്നു തലയൂരിയത്. ഇപ്പോഴിതാ വിഷയത്തിൽ ഒരു ഫേസ്ബുക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ‘ഏതൊക്കെ പേരിൽ ആയാലും മൊത്തത്തിൽ അവർക്ക് ഒരു പേരേയുള്ളു, അത് “സംഘപരിവാർ തീവ്രവാദികൾ” എന്നാണ്’ എന്ന് പോസ്റ്റിൽ പറയുന്നു. ‘ഇന്നത്തെ കാലത്ത് തലോടലും തല്ലും ഒരേ സമയത്ത് നടക്കില്ല അണ്ണാ.. ആളുകൾക്ക് മനസ്സിലാകും.. അവർ പൊട്ടൻമാരല്ല’ എന്നും രമേശ് പയ്യന്നൂർ എന്നയാൾ കുറിക്കുന്നു.ALSO READ: കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു; നീതി ഉറപ്പാക്കണം: ഓര്‍ത്തഡോക്സ് സഭപോസ്റ്റിന്റെ പൂർണരൂപംഗാന്ധിജിയെ വധിക്കുമ്പോൾ അവർ ‘ഹിന്ദു മഹാസഭ’ ആയിരുന്നു..!ബാബരി മസ്ജിദ് തകർക്കുമ്പോൾ അവർ ‘വിശ്വഹിന്ദു പരിഷത്ത്’ ആയിരുന്നു..!!ഗ്രഹാം സ്റ്റെയിന്സിനെയും ഭാര്യയെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളെയും പച്ചക്ക് കത്തിക്കുമ്പോൾ അവർ ‘ബജ്രംഗ്ദൾ’ ആയിരുന്നു…!!!ഗൗരീ ലങ്കേഷിനെ വെടി വെച്ചു കൊല്ലുമ്പോൾ അവർ ‘ഹനുമാൻ സേന’ ആയിരുന്നു..!!!ബീഫിന്റെ പേരിൽ അഖ്ലാക് എന്ന ചെറുപ്പക്കാരനെ തല്ലിക്കൊല്ലുമ്പോൾ അവർ ‘ഗോ രക്ഷക് സേന’ ആയിരുന്നു..!!!!ബീഹാറിലും, യു പിയിലും താഴ്ന്ന ജാതിക്കാരെ കൂട്ടക്കൊല ചെയ്യുമ്പോൾ അവർ രൺവീർ സേന ആയിരുന്നു..!!!!പദ്മാവത് എന്ന കലാസൃഷ്ടിക്കെതിരെ വാളുയർത്തുമ്പോൾ അവർ ‘കർണി സേന’ ആയിരുന്നു..!!!!!!മിന്നൽ മുരളിയുടെ സെറ്റ് തകർക്കുമ്പോൾ അവർ ‘രാഷ്ട്രീയ ബജ്രംഗ്ദൾ’ ആയിരുന്നു..!!!!!ആത്യന്തികമായി അവർക്കൊരു ഭാഷയെ അറിയൂ, അത് ആർ.എസ്സ്.എസ്സ് എന്ന വർഗ്ഗീയ വാദികളുടേതാണ്..!!!!!അവർക്കൊരു അജണ്ടയേ ഉള്ളൂ, അത് വർഗ്ഗീയ രാഷ്ട്രീയത്തിന്റേതാണ്..!!!!!അവർക്ക് മൊത്തത്തിൽ ഒരു പേരേയുള്ളു, അത് “സംഘപരിവാർ തീവ്രവാദികൾ” എന്നാണ്…!!!!!ഇന്നത്തെ കാലത്ത് തലോടലും തല്ലും ഒരേ സമയത്ത് നടക്കില്ല അണ്ണാ.. ആളുകൾക്ക് മനസ്സിലാകും.. അവർ പൊട്ടൻമാരല്ല..!!The post ‘തലോടലും തല്ലും ഒരേ സമയത്ത് നടക്കില്ല അണ്ണാ.. ആളുകൾക്ക് മനസ്സിലാകും, അവർ പൊട്ടൻമാരല്ല’; രാജീവ് ചന്ദ്രശേഖറിന്റെ ‘ഉരുണ്ടുകളി’യിൽ സോഷ്യൽ മീഡിയയിലും ചർച്ച appeared first on Kairali News | Kairali News Live.