സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ല; മോഷണം നടന്നിരിക്കുന്നത് വിസിയുടെ അറിവോടെയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

Wait 5 sec.

സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ. മോഷണം പോയതായാണ് അറിയുന്നത്. കെ.എസ് അനിൽകുമാർ നൽകിയ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാൻ ഇരിക്കവേയാണ് താക്കോൽ കാണാതായത്. വി സി യുടെ അറിവോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്.സംഭവത്തിൽ ഒരുപാട് ദുരുഹതകൾ ഉണ്ട്. രജിസ്ട്രാർ നൽകിയ കേസ് കോടതി പരിഗണിക്കാൻ ഇരിക്കുയാണ്. പ്രധാനപ്പെട്ട രേഖകൾ ഒക്കെയും ഹാളിലാണ് ഉള്ളത്. രേഖകൾ കടത്താനാണ് മോഷണ ശ്രമം എന്നും അംഗങ്ങൾ പറയുന്നു.ALSO READ: ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗുകൾ ആരംഭിച്ചുസംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം എന്നും ഗൗരവതരമായ കാര്യമാണ് നടന്നതെന്നും പറയുന്നു. രാത്രി 7.30 ന് ആണ് താക്കോൽ കാണാതായത്. സിൻഡിക്കേറ്റ് റൂമിനുള്ളിൽ കൂടി വി.സിയുടെ റൂമിലേക്ക് കടക്കാം. ശക്തമായ നിലപാട് സ്വീകരിക്കും എന്നും അംഗങ്ങൾ പറഞ്ഞു.അതേസമയം സിൻഡിക്കേറ്റ് ഹാളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തിയവരുടെ നടപടി ഗുരുതരം എന്നും സിൻഡിക്കേറ്റ്. അടിയന്തിര പ്രാധാന്യത്തോടെ സർവകലാശാലയിൽ നിശ്ചയിച്ചിരുന്ന യോഗം അലങ്കോലപ്പെടുത്തുകയും സിൻഡിക്കേറ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തത് ഗുരുതര അച്ചടക്കലംഘനം. സർവകലാശാല ഹാളിൽ നടത്തിയ അതിക്രമത്തിൽ പങ്കെടുത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാവും എന്നും സിൻഡിക്കേറ്റ്.The post സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ല; മോഷണം നടന്നിരിക്കുന്നത് വിസിയുടെ അറിവോടെയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ appeared first on Kairali News | Kairali News Live.