അടിമുടി മാറാനൊരുങ്ങി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം; സമഗ്ര വികസനത്തിന് 177 കോടിയുടെ പദ്ധതി

Wait 5 sec.

മുഖം മാറാനൊരുങ്ങി മുതലപ്പൊ‍ഴി മത്സ്യബന്ധന തുറമുഖം. തുറമുഖത്തിന്റെ സമഗ്രവികസനം ലക്ഷ്യംവെച്ചുള്ള നവീകരണപദ്ധതിക്ക് തുടക്കമായി. തുറമുഖ നവീകരണ പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 177 കോടി രൂപയാണ് പദ്ധതിയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന തുറമുഖത്തിന്റെയും ഈ പ്രദേശത്തിന്റെയാകെയും വികസനത്തിന് മുതലപ്പൊ‍ഴി നവീകരണം കരുത്തുപകരുമെന്നും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ : ‘ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ പ്രതീകമായി അദ്ദേഹം മാറി’; മുഖ്യമന്ത്രിമത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് എൽഡിഎഫ് സർക്കാർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. വിദഗ്ദ്ധ സമിതി പഠനത്തോടൊപ്പം മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധന യാന ഉടമകൾ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് നവീകരണ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിങ്, വാർഫ്-ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ തുടങ്ങിയ കാര്യങ്ങളും താഴംപള്ളി ഭാഗത്ത് മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.The post അടിമുടി മാറാനൊരുങ്ങി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം; സമഗ്ര വികസനത്തിന് 177 കോടിയുടെ പദ്ധതി appeared first on Kairali News | Kairali News Live.