ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയില്‍ ആധാര്‍, വോട്ടര്‍ ഐ ഡി, റേഷന്‍ കാര്‍ഡ് എന്നിവയും പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ രേഖകള്‍ പരിഗണിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. രാജ്യത്ത് സെന്‍സസ് നടത്താന്‍ ഒരു വര്‍ഷം എടുക്കുമ്പോള്‍ എട്ട് കോടി വോട്ടര്‍മാരെ 30 ദിവസത്തിനുളളില്‍ പട്ടികയില്‍ എങ്ങനെ ചേര്‍ക്കുമെന്നും കോടതി ആരാഞ്ഞിരുന്നു. Read Also: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സി പി ഐ എം; എ എ റഹീം എം പി നോട്ടീസ് നല്‍കിജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ ഇതുവരെ 65 ലക്ഷം വോട്ടര്‍മാര്‍ പുറത്തായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.The post ബീഹാര് വോട്ടര്പട്ടിക പരിഷ്കരണം: സുപ്രീംകോടതി ഇന്ന് വീണ്ടും ഹര്ജികള് പരിഗണിക്കും appeared first on Kairali News | Kairali News Live.