പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയം ഇന്ന് ലോക്സഭയില്‍ ചര്‍ച്ച ചെയ്യും. 16 മണിക്കൂര്‍ വിശദമായി ചര്‍ച്ചയാകാമെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ ലോക്സഭയില്‍ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. രാജ്യസഭയില്‍ നാളെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുക. Read Also: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പിഅതേസമയം, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടി പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കും. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം നോട്ടീസ് നല്‍കും. ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കന്യാസ്ത്രീകളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.The post പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന് സിന്ദൂര് ഇന്ന് ലോക്സഭയില് ചര്ച്ച ചെയ്യും; 16 മണിക്കൂര് നീളും appeared first on Kairali News | Kairali News Live.