കൊവിഡ്-19 മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് എക്സ്-ഗ്രേഷ്യ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യ മന്ത്രി പ്രതാപ് റാവു ജാദവ് മറുപടി നൽകി.ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) വഴി ഇന്ത്യാ ഗവൺമെന്റ് കൊവിഡ്-19 മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് എക്സ്-ഗ്രേഷ്യ സഹായം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മരിച്ച ഒരാൾക്ക് 50,000/- രൂപ വീതമാണ് എക്സ്-ഗ്രേഷ്യ തുകയായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി ശുപാർശ ചെയ്തത്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടുകളിൽ നിന്നാണ് ഈ എക്സ്-ഗ്രേഷ്യ സഹായം സംസ്ഥാനങ്ങൾ നൽകിയത്. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ, ജില്ലാതല പരാതി പരിഹാര സംവിധാനം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.ALSO READ – സ്വിസ് ബാങ്കിൽ നിന്നും ലഭിച്ചത് വെറും 338 കോടി രൂപ മാത്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടിഅടുത്തിടെ പുറത്തിറക്കിയ സിആർഎസ് ഡാറ്റ പ്രകാരം മെഡിക്കൽ അവ്യക്തതകൾ കൊണ്ടോ ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാത്തത് കൊണ്ടോ കൊവിഡ് സംബന്ധമായ മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലാത്ത കുടുംബങ്ങളെ തിരിച്ചറിയുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെ കുറിച്ച് എംപി ചോദിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.രജിസ്ട്രേഷൻ സിസ്റ്റം ഡാറ്റയിൽ രേഖപ്പെടുത്തിയിട്ടുള്ള മരണനിരക്കുമായി എക്സ്-ഗ്രേഷ്യ സഹായ വിതരണം താരതമ്യം ചെയ്യാൻ സർക്കാർ എന്തെങ്കിലും ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചിരുന്നു. The post കൊവിഡ്-19 മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് എക്സ്-ഗ്രേഷ്യ സഹായം: ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മറുപടി appeared first on Kairali News | Kairali News Live.