കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായിരുന്നു സുരേഷ്.വൈദ്യുതി ലൈനിലിലേക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഓടി മാറാനുള്ള ശ്രമം വിഫലമായി. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വാരിയെല്ലുകള്‍ തകര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.