ആലപ്പുഴ പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള സെബാസ്റ്ററ്റിൻ്റെ വീട്ടിൽനിന്ന് നിർണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്. മൃതദേഹാവശിഷ്ടങ്ങൾ ആരുടെതെന്ന് സ്ഥിരീകരിക്കാൻ DNA പരിശോധനയ്ക്ക് മുന്നോടിയായുള്ള നടപടികൾ തുടങ്ങി. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയുടെ ഫോൺ പ്രതി ഉപയോഗിച്ചത് അടക്കുള്ള നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലുള്ള സ്ഥലമുടമ സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്നും പരിശോധനയിൽ രക്തക്കറ കണ്ടെത്തിയത് കൊലപാതത്തിലേക്ക് വിരൽചുണ്ടുന്നത്. ഈ തെളിവുകൾ നിരത്തി അന്വേഷണ സംഘം കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഇയാളെ ചോദ്യം ചെയ്യുന്നത്. എന്നാൽ കുറ്റം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല.65 കാരനായ ഇയാളുടെ ആരോഗ്യ പ്രശ്നങ്ങൾ ചോദ്യം ചെയ്യലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഏറ്റുമാനൂരിൽ നിന്നും കഴിഞ്ഞ ഡിസംബറിൽ കാണാതായ ജയ്നമ്മയുടെ ഫോൺ ഇയാൾ കൃത്യമായ ഇടവേളകളിൽ ഓൺ ആക്കിയിരുന്നു. ഏറ്റവും ഒടുവിൽ ഈരാറ്റുപേട്ടയിലെ കടയിൽ ഇയാൾ മൊബൈൽ ചാർജു ചെയ്യാൻ എത്തിയതിൻ്റെ CCTV ദൃശ്യങ്ങളും അന്വേഷണ സംഘത്തിനു കിട്ടി. കൂടാതെ സ്വർണം പണയപ്പെടുത്തിയ രേഖകളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള മൃതദേഹമാണെന്ന് ഫോറൻസിക് കണ്ടെത്തയിട്ടുള്ളത്. അതിനാൽ മരിച്ചത് ജയ്നമ്മയാണന്ന നിഗമനത്തിലാണ് പൊലീസ്.ALSO READ: കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘മതപരിവർത്തനത്തിന്‍റെ പേരിൽ കള്ളക്കഥകൾ ഉണ്ടാക്കുന്നു’; മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നെന്നും മന്ത്രി വിഎൻ വാസവൻകണ്ടെത്തിയ അസ്ഥി കഷ്ണങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ജയ്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി എന്നിവരുടെ DNA സാംപിളുകൾ ശേഖരിക്കും. DNA ഫലം ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീരികരണം ഉണ്ടാകു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യൻ 2006 ലെ ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയാണ്. ഈ കേസ് അന്വേഷിക്കുന്ന സംഘവും കോട്ടയം ക്രൈം ബ്രാഞ്ചിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.The post ആലപ്പുഴയിൽ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം: നിർണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച് appeared first on Kairali News | Kairali News Live.