ജിദ്ദ എയർപോർട്ട് വഴി സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ  ശ്രമിച്ച വിദേശി പിടിയിൽ

Wait 5 sec.

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഒരു കൊമോറോസ് പൗരനെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) അറിയിച്ചു.സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ പിടിയിലായത്.മുമ്പ് ഫിംഗർ പ്രിന്റിൽ കൃത്രിമം കാട്ടി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വിദേശിയെ എയർപ്പോർട്ടിൽ വെച്ച് പിടിച്ചത് വാർത്തയായിരുന്നു.The post ജിദ്ദ എയർപോർട്ട് വഴി സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ  ശ്രമിച്ച വിദേശി പിടിയിൽ appeared first on Arabian Malayali.