മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു വി എസ്: വി ഡി സതീശൻ

Wait 5 sec.

സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച മുന്നോട്ടുവന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിട്ടുന്ന അവസരങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അത് പരിഹരിക്കാൻ ശ്രമിച്ചു. പ്രത്യേക ശൈലിയും വീഡിയോയുമായിരുന്നു അദ്ദേഹത്തിന്. ആദ്യമൊക്കെ എതിർപ്പ് തോന്നിയെങ്കിലും പിന്നീട് ഞങ്ങൾ അത് ആസ്വദിക്കാൻ തുടങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. വിമർശനം ഉന്നയിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയിച്ചിട്ടില്ല. ന്യായമായ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന ഭരണാധികാരിയായിരുന്നു.മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷ മനസ്സ് ഉണ്ടായിരുന്നു. നൂറ്റാണ്ടിന്റെ കാൽഭാഗവും രസിക്കാൻ കഴിഞ്ഞ പ്രവർത്തനം ആയിരുന്നു. ഓർമ്മകൾക്ക് മുൻപിൽ ആദരവ് അർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ALSO READ: ‘ഐതിഹാസിക സമരവുമായി ഇഴ ചേർന്ന് നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം, കരുത്തുറ്റ കമ്മ്യൂണിസ്റ്റ് സൈന്യത്തിന്റെ പ്രതീകമായി അദ്ദേഹം മാറി’; മുഖ്യമന്ത്രിവി എസ് അച്യുതാനന്ദൻ അനുശോചനയോഗത്തിൽ മുഖ്യമന്ത്രി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ്, ഉപനേതാവ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.The post മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു വി എസ്: വി ഡി സതീശൻ appeared first on Kairali News | Kairali News Live.