ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി , ജൂനിയർ റെഡ് ക്രോസ്സ്, THEJUS, കെഇബിഎസ് എന്നിവയുടെ നേതൃത്വത്തിൽ ആർസിസിയിലെ കൂട്ടിരിപ്പുകാർക്ക് ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ‘അന്നം അമൃതം’ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ആർസിസിക്ക് മുന്നിൽ നടന്നു. ശിശുക്ഷേമ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് പി ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ റെഡ് ക്രോസ് ചെയർമാൻ സി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ALSO READ : കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘കേരളത്തിലെ കോൺഗ്രസിന് ഒരു നിലപാട്, ഛത്തീസ്‌ഗഢിലെ കോൺഗ്രസിന് വേറൊരു നിലപാട് എന്നത് അങ്ങേയറ്റം പരിഹാസ്യകരം’ – മന്ത്രി പി എ മുഹമ്മദ് റിയാസ്സാമൂഹിക പ്രവർത്തകൻ ശ്രീ ജയചന്ദ്രൻ കല്ലിങ്കൽ, IRCS ജില്ലാ വൈസ് ചെയർമാൻ എം കെ മെഹബൂബ്, കേരളീയം ജനറൽ സെക്രട്ടറി ലാലു ജോസഫ്, അരുൺ എ ഉണ്ണിത്താൻ, കെ പി രാജഗോപാലൻ, IRCS ജില്ലാ ട്രഷറർ വിഎസ് മാത്യു, ജില്ലാ മാനേജിംഗ് കമ്മിറ്റിയംഗം വർക്കല വിജയൻ, ജെആർസി ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ എ വി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്‌ഘാടനത്തിന്റെ ഭാഗമായി പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ ജെആർസി കേഡറ്റുകൾ 1500 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.The post ഒരു വർഷം കൊണ്ട് ഒരു ലക്ഷം ഭക്ഷണപ്പൊതി; ‘അന്നം അമൃതം’ പദ്ധതിക്ക് തുടക്കമായി appeared first on Kairali News | Kairali News Live.