ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തൃക്കാക്കര പോലീസിനോട് വിശദീകരണം തേടി. മുൻകൂർ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് വേടന്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നുവെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ALSO READ: മണ്ണിന്റെ മണമുള്ള സെന്റ് വികസിപ്പിച്ച് ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്ക് ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; ട്രോപ്പിക്കല്‍ സോയില്‍ സെന്റ് ഉടൻ വിപണിയിൽകോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്.ഐ പി സി 376, 376 (2) N തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.The post റാപ്പർ വേടനെതിരായ ബലാത്സംഗക്കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി appeared first on Kairali News | Kairali News Live.