എത്ര കാലം കളിക്കളത്തിൽ തുടരുമെന്ന് എനിക്കറിയിലെന്ന് പെപ്പ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാറിന് ശേഷം ഫുട്ബോളിൽ നിന്ന് ഒരു ഇടവേള എടുക്കുമെന്നും പരിശീലകൻ പെപ്പ് ഗ്വാർഡിയോള പറഞ്ഞു. ഇടവേള എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം ജിക്യും സ്പെയിനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സിറ്റിയുമായുള്ള ഈ ഘട്ടത്തിനുശേഷം ഞാൻ വിരമിക്കും, അത് ഉറപ്പാണ് കാരണം എനിക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ നിരാശ അദ്ദേഹം അംഗീകരിച്ചു. മാനേജ്മെന്റിന്റെ സമ്മർദ്ദങ്ങൾ തന്നെ തളർത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.ALSO READ – ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ പെൺക്കരുത്ത്; ദിവ്യയ്ക്ക് സമ്മാനമായി ലഭിക്കുന്നത് എത്രയെന്ന് അറിയാമോ ?2016 ലാണ് അദ്ദേഹം സിറ്റിയിൽ ചേരുന്നത്. ആറു പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാംപ്യൻസ് ലീഗ് ഉൾപ്പെടെ 18 പ്രധാന ട്രോഫികളിലേക്ക് സിറ്റിയെ നയിച്ചത് പെപ്പ് ഗ്വാർഡിയോളയാണ്. 2024 -25 സീസണിൽ ഒരു കിരീടവും ടീമിന് നേടാനായില്ല. ലീഗിൽ ടീം മൂന്നാം സ്ഥാനത്തെത്തിയത് അഭിനന്ദനാര്ഹമാണെന്നും അദ്ദേഹം പറഞ്ഞു.The post “എത്ര കാലം കളിക്കളത്തിൽ തുടരുമെന്ന് എനിക്കറിയില്ല”: പെപ്പ് ഗ്വാർഡിയോള appeared first on Kairali News | Kairali News Live.