=2025-26 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട ഓൺലൈൻ അലോട്ട്‌മെന്റ് ജൂലൈ 31ന് നടത്തും. മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ജൂലൈ 28 മുതൽ 30 വരെ നടത്താം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ ആ കോളേജിൽ നിന്നും അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് നിർബന്ധമായും ഓൺലൈൻ ആയി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.