കോഴിക്കോട് ജില്ല വിദ്യാഭ്യാസ അറിയിപ്പുകൾ

Wait 5 sec.

 എം.ടെക് സ്പോട്ട് അഡ്മിഷന്‍കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220.സ്പോട്ട് അഡ്മിഷന്‍കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220.റാങ്ക് പട്ടികകോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍: 535/2023) തസ്തികയുടെ റാങ്ക് പട്ടിക പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമസ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്. ഫോണ്‍: 0471 2570471, 9846033001.