കോഴിക്കോട് ജില്ലയിലെ വി വിധ അറിയിപ്പുകൾ

Wait 5 sec.

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനംബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രൊക്യൂര്‍മെന്റ് പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവരെ മാത്രമാണ് പങ്കെടുപ്പിക്കുക.താലൂക്ക് വികസന സമിതി യോഗംആഗസ്റ്റിലെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം രണ്ടിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.രജിസ്ട്രേഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗംരജിസ്ട്രേഷന്‍ ജില്ലാതല കോഓഡിനേഷന്‍ കമ്മിറ്റി യോഗം ആഗസ്റ്റ് നാലിന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമസ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് പത്ത്. ഫോണ്‍: 0471 2570471, 9846033001.ഐസ് ബോക്സ് വിതരണംചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്യും. ചാലിയം മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാര്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2383780.