ഓ​ഗസ്റ്റിൽ കോഴിക്കോട് സിനിമാ വൈബാകും: റീജിയണൽ ഐ.എഫ് എഫ്.കെയിൽ പ്രദർശനത്തിനെത്തുന്നത് 58 സിനിമകൾ

Wait 5 sec.

ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് 2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണൽ ഐ.എഫ് എഫ്.കെയിൽ പ്രദർശിപ്പിക്കുന്നത്. 2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐ.എഫ് എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണിവ. ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 7, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ 3, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 5 എന്നിങ്ങനെയാണ് സിനിമകളുടെ തെരഞ്ഞെടുപ്പ്. ഇവ കൂടാതെ പ്രശസ്ത അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും.ഓഗസ്റ്റ് 8 മുതൽ 11 വരെ തീയതികളിൽ കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് റീജിയണൽ ഐ.എഫ്.എഫ്.കെ. എല്ലാ ദിവസവും 5 സിനിമകൾ വീതമാണ് ഓരോ തിയേറ്ററിലും പ്രദർശിപ്പിക്കുക.ALSO READ – റീജിനൽ ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കുംരജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 177 രൂപയാണ്. https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. ജൂലൈ 28 തിങ്കൾ രാവിലെ 11 മണി മുതൽ രജിസ്റ്റർ ചെയ്യാം. നാളെ രാവിലെ 11 മണിക്ക് ദേവഗിരി കോളേജിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഡെലിഗേറ്റ് രജിസ്ട്രേഷൻ്റെ ഉദ്ഘാടനം നിർവഹിക്കപ്പെടും.The post ഓ​ഗസ്റ്റിൽ കോഴിക്കോട് സിനിമാ വൈബാകും: റീജിയണൽ ഐ.എഫ് എഫ്.കെയിൽ പ്രദർശനത്തിനെത്തുന്നത് 58 സിനിമകൾ appeared first on Kairali News | Kairali News Live.