ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ പെൺക്കരുത്ത്; ദിവ്യയ്ക്ക് സമ്മാനമായി ലഭിക്കുന്നത് എത്രയെന്ന് അറിയാമോ ?

Wait 5 sec.

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പില്‍ കിരീട നേട്ടത്തോടെ പുതിയ ചരിത്രമാണ് ദിവ്യ ദേശ്മുഖ് കുറിച്ചിരിക്കുന്നത്. പത്തൊൻപതാം വയസിൽ ആണ് ഈ നേട്ടം ദിവ്യ സ്വന്തമാക്കിയിരിക്കുന്നത്. ജോര്‍ജിയയിലെ ബാത്തുമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ (1.5-0.5) തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ.ടൂര്‍ണമെന്റിൽ വിജയിച്ച ദിവ്യയ്ക്ക് 50,000 യുഎസ് ഡോളര്‍ (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഹംപി, ദ്രോണവല്ലി ഹരിക, ആര്‍. വൈശാലി എന്നിവര്‍ക്കു ശേഷം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ.ALSO READ: ബയേൺ ലെവർകൂസനിൽ നിന്ന് സ്വിസ് താരം ഗ്രാനിറ്റ് ഷാക്ക സണ്ടർലാൻഡിൽശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ജു വെന്‍ജുനെ ആരാണ് നേരിടേണ്ടതെന്ന് തീരുമാനിക്കുന്ന അടുത്ത വര്‍ഷത്തെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇതോടെ ദിവ്യ സ്വന്തമാക്കി.The post ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ പെൺക്കരുത്ത്; ദിവ്യയ്ക്ക് സമ്മാനമായി ലഭിക്കുന്നത് എത്രയെന്ന് അറിയാമോ ? appeared first on Kairali News | Kairali News Live.