ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

Wait 5 sec.

71-ാമത് ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദി കേരളം സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദിപ്തോ സെൻ മികച്ച സംവിധായകനായി. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും 12 ത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവെ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിയായി. വിജയരാഘവന്‍, എം.എസ്. ഭാസ്‌കര്‍ എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം. പാര്‍ക്കിങിലെ അഭിനയമാണ് ആണ് ഭാസ്‌കറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം.പാർക്കിംഗാണ് മികച്ച് തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുൻ മുരളിയായി മികച്ച എഡിറ്റർ. നോണ്‍ഫീച്ചര്‍ വിഭാഗത്തിൽ എം കെ ഹരിദാസ് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ഡോക്യൂമെന്ററിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.