മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്‍റെ വീടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ലീഗിന്‍റെ വീടുകളെക്കുറിച്ച്; വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞ് വി ഡി സതീശൻ

Wait 5 sec.

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്‍റെ വീടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ലീഗിന്‍റെ വീടുകളെക്കുറിച്ച് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീട് നിര്‍മ്മാണത്തിനായി പിരിച്ച ഫണ്ടിന്‍റെ കണക്ക് പാര്‍ട്ടിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ കാരണം ഭൂമി ലഭിക്കുന്നില്ലെന്ന വാദവും വാര്‍ത്താസമ്മേളനത്തിനിടെ തന്നെ പൊളിഞ്ഞു.മുണ്ടക്കൈ- ചൂരല്‍മല ദുരന്തം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ച വീടുകളില്‍ ഒന്നിന്‍റെ പോലും പണി തുടങ്ങിയിട്ടില്ല. ഇതിനായി പിരിച്ച ഫണ്ടില്‍ ക്രമക്കേട് നടത്തിയതിന് വിവിധ ജില്ലാ കമ്മിറ്റികളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. കോണ്‍ഗ്രസിന്‍റെ വീടുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി ലീഗിന്‍റെ വീടുകളെ കുറിച്ച്.ALSO READ: ‘മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്ന കമ്മ്യൂണിസം വേണ്ട’; താക്കീതുമായി ബിനോയ് വിശ്വംസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത കാരണമാണ് ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തതെന്നായിരുന്നു വിഡി സതീശന്‍റെ വാദം. എന്നാല്‍ സ്വകാര്യ സ്ഥാപനം ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 14 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചത് താനാണെന്ന് പ്രതിപക്ഷ നേതാവ് അറിയാതെ പറഞ്ഞുപോയി. അപ്പോള്‍ പിന്നെ ഭൂമി കിട്ടുന്നില്ലെന്ന വാദം തെറ്റല്ലേ എന്ന് ചോദിച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിച്ചു.The post മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്‍റെ വീടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ലീഗിന്‍റെ വീടുകളെക്കുറിച്ച്; വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞ് വി ഡി സതീശൻ appeared first on Kairali News | Kairali News Live.