എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ തന്‍ബീഹ് ഇന്ന്

Wait 5 sec.

മനാമ: എസ്‌കെഎസ്എസ്എഫ് എല്ലാ മാസവും നടത്തിവരാറുള്ള തന്‍ബീഹ് എന്‍ലൈറ്റിംഗ് പ്രേഗ്രാമിന്റെ 8ാംമത്തെ പഠന ക്ലാസ് ഇന്ന് രാത്രി 8.30ന് സമസ്ത ജിദ് അലി ഏരിയയില്‍ സംഘടിപ്പിക്കുന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ ഭാരവാഹികളുടെയും, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഏരിയ കോഡിനേറ്റര്‍മാര്‍, മറ്റു ഉസ്താദുമാര്‍, ഏരിയ കണ്‍വീനര്‍മാര്‍, വിഖായ അംഗങ്ങളും പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കുംപ്രസ്തുത തന്‍ബീഹ് റബീഹ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രവര്‍ത്തകരുമായിട്ടുള്ള ചര്‍ച്ചാ വേദിയും, സമസ്തയുടെ മണ്‍മറഞ്ഞുപോയ ആലിമീങ്ങളെ അനുസ്മരിച്ചുകൊണ്ട് അഷ്‌റഫ് അന്‍വരി നേത്യ സ്മരണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചുബഹ്‌റൈന്റെ വിവിധ ഏരികളില്‍ നിന്ന് എത്തിച്ചേരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തനകര്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ജിദ് അലി ഏരിയ കമ്മിറ്റി ക്രമീകരിച്ചിട്ടുള്ളത്. The post എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ തന്‍ബീഹ് ഇന്ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.