ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സും നാഷണൽ നിയോനറ്റോളജി ഫോറമും സംയുക്തമായി നടത്തുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് 01/08/2025 നു നടന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശിശു രോഗ വിഭാഗം തലവൻ ഡോ. വിജയകുമാർ എം, ഡോ ജോണി സെബാസ്റ്റ്യൻ( IAP നാഷണൽ EB മെമ്പർ), ഡോ രാജേഷ് ടിവി( IAP പ്രസിഡന്റ് കോഴിക്കോട്),ഡോ. അരുൺ പ്രീത് ( Superintendent, IMCH) ഡോ നിഹാസ് നഹാ( Kerala NNF Secretary), ഡോ രഞ്ജിത്ത്( IAP Kerala Joint Secretary),ഡോ രാഹുൽ( Kozhikode NNF Secretary), സ്ത്രീ രോഗ വിഭാഗം തലവൻ ഡോ ജ്യോതി, ഡോ ദീപ ഉഷാകുമാരി( Nursing College Principal) ശ്രീജ ( Chief Nursing Officer)എന്നിവർ സംസാരിച്ചു.സാക്ഷര കേരളത്തിൽ പോലും മുലയൂട്ടുന്ന കാര്യത്തിൽ പിറകിലാണെന്നും 65% അമ്മമാർ മാത്രമാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതെന്നും സമ്പൂർണ മുലയൂട്ടൽ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ചടങ്ങിൽ വിലയിരുത്തി. മുലയൂട്ടുന്ന അമ്മമാർക്ക് അവരുടെ വീടുകളിലും കുടുംബത്തിലും ജോലിസ്ഥലത്തും സഹകരണം ലഭിച്ചാൽ മാത്രമേയിതു നേടാൻ കഴിയുകയുള്ളൂവെന്നും അതിനു വേണ്ടി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പരിശ്രമം വേണമെന്നും അഭ്യർത്ഥിച്ചു. IMCH ഇൽ പ്രവർത്തിക്കുന്ന മിൽക്ക് ബാങ്കിനെ കുറിച്ച് നഴ്സിംഗ് ഓഫീസർ ശ്രീമതി ഷാഹിദ ക്ലാസ്സെടുത്തു.ALSO READ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുതിയ പോർട്ടൽ ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിമിൽക്ക് ബാങ്കിലേക്ക് 73 തവണ സ്വന്തം മുലപ്പാൽ നൽകി മാതൃകയായ റജീനയെ ചടങ്ങിൽ ആദരിച്ചു. IAP കോഴിക്കോട് സെക്രട്ടറി ഡോ സജ്ന സഈദ് നന്ദി പറഞ്ഞു. മുലയൂട്ടൽ വാരാചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്താകമാനം വിവിധ ആശുപത്രികളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടികൾ നടക്കും. സമാപന സമ്മേളനം ആലപ്പുഴയിൽ വെച്ച് നടക്കും.The post ലോക മുലയൂട്ടൽ വാരാചരണം; മിൽക്ക് ബാങ്കിലേക്ക് 73 തവണ സ്വന്തം മുലപ്പാൽ നൽകി മാതൃകയായ റജീനയ്ക്ക് ആദരവ് appeared first on Kairali News | Kairali News Live.