ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമ വിലക്ക് ഹൈക്കോടതി തടഞ്ഞു. ധർമസ്ഥല ട്രസ്റ്റിൻ്റെ പേര് അപകീർത്തികരമായ രീതിയിൽ ഉപയോഗിക്കരുതെന്ന സിറ്റി സിവിൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയത്. അഞ്ചാം ദിവസം നേത്രാവതി സ്നാനഘട്ടിനടുത്ത് അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ധർമ്മസ്ഥല ട്രസ്റ്റിന്റെയും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെയും സ്ഥാപനങ്ങളുടെയും പേരുകൾ അപകീർത്തികരമാകുന്ന തരത്തിൽ ഉപയോഗിക്കരുതെന്ന് കാണിച്ച് സിറ്റി സിവിൽ സെഷൻസ് കോടതി നൽകിയ ഉത്തരവിലാണ് കർണാടക ഹൈക്കോടതി ഇടപെടൽ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാ വിരുദ്ധമായ നിയന്ത്രണമാണിതെന്ന് കാണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കിയത്. ഗുരുതരമായ ക്രിമിനൽ സാധ്യത ഉൾപ്പെടുന്ന വിഷയത്തിൽ, പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.ALSO READ: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13-കാരനെ തട്ടിക്കൊണ്ടുപോയി; 5 ലക്ഷം ആവശ്യപ്പെട്ട് ഫോൺ കോൾ; ഒടുവിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിമാധ്യമ വിലക്കിനെതിരെ കുഡ്‌ല റാം പേജ് എന്ന യൂട്യൂബ് ചാനലാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കീഴ്ക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെയടക്കം 338 മാധ്യമങ്ങൾക്കാണ് ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിന് അപകീർത്തികരമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. അഞ്ചാം ദിനം രാവിലെ 11:30 ഓടെയാണ് നേത്രാവതി സ്നാന ഘട്ടിനടുത്ത് കുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. രണ്ടു മണിയോടെ ഏഴാമതായി അടയാളപ്പെടുത്തിയ സ്ഥലത്തെ കുഴിയെടുത്തുള്ള പരിശോധന പൂർത്തിയായി. തുടർന്ന് നേത്രാവതി പാലത്തോട് ചേർന്നുള്ള എട്ടാമത്തെ പോയിന്റിൽ പരിശോധന ആരംഭിച്ചു.പച്ച നിറത്തിലുള്ള ഷീറ്റ് വെച്ച് മറച്ചാണ് പരിശോധന നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും സാക്ഷിയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വൈകുന്നേരം അഞ്ചുമണിയോടെ പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം മടങ്ങി. ശനിയാഴ്ച ദേശീയപാതയോട് ചേർന്ന് സാക്ഷി ചൂണ്ടിക്കാണിച്ച് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ കുഴിച്ച് പരിശോധന നടത്തും.The post ധർമ്മസ്ഥല കേസിലെ മാധ്യമ വിലക്ക്; സിറ്റി സിവിൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി appeared first on Kairali News | Kairali News Live.