കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട് തികഞ്ഞത്. ദുരന്തമുണ്ടായി ഒരു വർഷം തികയുന്ന വേളയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പുനരധിവാസ പ്രവർത്തനങ്ങളും മാതൃകാ വീടും സംബന്ധിച്ച കാര്യങ്ങളാണ്. മാതൃക വീടിന്റെ ചെലവ് സംബന്ധിച്ചും പ്രവർത്തി പൂർത്തീകരിക്കുന്നതിന് സംബന്ധിച്ചും പ്രതിപക്ഷമടക്കമുള്ളവർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന വേളയിൽ ടൗൺഷിപ്പ് പ്രോജക്റ്റിന്റെയും മോഡൽ ഹൗസിന്റെയും സവിശേഷതകളും ചെലവുകളും അക്കമിട്ട് വിശദീകരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്‍ .മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുതലുള്ള ചിലവുകളെക്കുറിച്ചും ടൗൺഷിപ്പിൽ വരാൻ പോകുന്ന സൗകര്യങ്ങളെക്കുറിച്ചും മന്ത്രി പ്രതിപാദിക്കുന്നത്.ഭൂകമ്പത്തെ പോലൂം പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള അടിത്തറയോടുകൂടിയ വീടുകളാണ് വരാൻ പോകുന്നതെന്നും തേയിലച്ചെടികളുടെ വേരുകള്‍ ഒഴിവാക്കാനും മതിയായ ഭാരം താങ്ങാനുള്ള ശേഷി ഉറപ്പാക്കാനും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ആഴത്തില്‍ ആര്‍സിസി സാങ്കേതിക വിദ്യയിലൂടെയാണ് ഈ അടിത്തറ നിർമ്മിക്കുന്നതെന്നും മന്ത്രി പോസ്റ്റിൽ പറയുന്നു. വീടുകളുടെ അടിത്തറയെ കുറിച്ച് പോലും ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ALSO READ : “പുതുവർഷം, പുതുചിന്ത, പുതുജീവിതം ഇതാണ് സർക്കാർ ലക്ഷ്യം”: മന്ത്രി കെ രാജൻവീടിനകത്ത് ഒരുക്കാൻ പോകുന്ന സൗകര്യങ്ങളോടൊപ്പം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണമേന്‍മ, കാലാവധി എന്നിവ കണക്കുകൾ സഹിതം മന്ത്രി പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. നിലവാരമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ച് കൽപ്പണി, MYK-307 ഗ്രേഡ് പശ ഉപയോഗിച്ച് പതിച്ച കജരിയ മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചുള്ള ഫ്ളോറിങ്, എയർ കണ്ടീഷണറുകൾക്കും എല്ലാ ബാത്റൂമുകളിലും വാട്ടർ ഹീറ്ററുകൾക്കും പ്രത്യേക സൗകര്യങ്ങൾ ഉള്ള കിടപ്പുമുറികൾ, ഹോം ഇൻവെർട്ടർ ഘടിപ്പിക്കാനുള്ള സൗകര്യം, എല്ലാ കക്കൂസുകളിലും അടുക്കളയിലും എക്സ്ഹോസ്റ്റ് ഫാനുകള്‍, തുടങ്ങിയ സൗകര്യങ്ങളോടെയാണ് മാതൃക വീട് ഒരുങ്ങുന്നത്. മെയിന്റനന്‍സ് ഒഴികെയുള്ള എല്ലാ ഇലക്ട്രിക്കല്‍ ഫിക്സ്ചറുകള്‍ക്കും ആക്സസറികള്‍ക്കും 3 വര്‍ഷം വാറന്റിയും വീടുകളില്‍ ഉണ്ടെന്നും മന്ത്രി പറയുന്നു.ALSO READ: കണ്ണൂരില്‍ ബ്രിഡ്ജ് ഡേ: ഒരു ദിവസം നാടിന് സമർപ്പിച്ചത് നാല് പാലങ്ങൾഒരു വീടിന് 22,00,000 രൂപയാണ് അടിസ്ഥാന ചെലവായി കണക്കാക്കുന്നത് . മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കേടുപാടുകള്‍ പരിഹരിക്കുന്നതിനായി 11000 രൂപയും, അടിയന്തര സാഹചര്യങ്ങളും അധിക സൈറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി 66000 രൂപ എന്നിവ കൂടി ഉള്‍പ്പെടുമ്പോള്‍ ആകെ തുക 22,77,000 രൂപയാകും. ജിഎസ്ടി, ഡബ്ല്യൂഡബ്ല്യൂസിഎഫ് ചെലവ് എന്നിവ കൂടി വരുമ്പോൾ ഒരു വീടിന് ആകെ 2695000 രൂപ ചെലവ് ആണ് വരിക എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.The post ഭൂകമ്പത്തെ പ്രതിരോധിക്കാന് കെല്പ്പുള്ള അടിത്തറ മുതല് ഫിറ്റിങ്ങുകള് വരെ; ടൗൺഷിപ്പിന്റേയും മാതൃകാ വീടിന്റേയും സവിശേഷതകളും ചെലവും അക്കമിട്ട് നിരത്തി മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.