യുഎസ് അടിച്ചേൽപ്പിച്ച ഇന്ത്യൻ ഇറക്കുമതികൾക്കുള്ള 25 ശതമാനം തീരുവയും അധികപിഴയും ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്ത്യൻ കാർഷിക – വ്യാപാര മേഖലകൾക്ക് കനത്ത തിരിച്ചടിയായ ട്രംപിന്‍റെ നീക്കം അമേരിക്കയെ തൃപ്തിപ്പെടുത്താനുള്ള മോദിയുടെ ദാസ്യവേലയ്ക്കുള്ള കനത്ത പ്രഹരമാണെന്ന വിമർശനം ശക്തമാണ്. ഇന്ത്യയുടെ സാമ്പത്തിക വ്യാപാര കാർഷിക രംഗത്ത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനം.ഇന്ത്യ യുഎസ് വ്യാപാര ചർച്ച തുടരുന്നതിനെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചുള്ള ട്രoപിന്റെ ഭീഷണി. ഇതിനു പുറമേയുള്ള അധികപിഴ എത്രയെന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല.ALSO READ; ‘പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’; ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പ്രഖ്യാപനവുമായി കാനഡയുംകാർഷിക ക്ഷീരോല്പന്ന വിപണി തുറന്നുകൊടുക്കണമെന്ന ട്രംപിന്‍റെ ആവശ്യവും ഇന്ത്യയുടെ കാർഷിക മേഖലയെ സാരമായി ബാധിക്കും. കാർഷിക വിഭവങ്ങൾക്ക് 39 ഉം ഭക്ഷ്യ എണ്ണക്ക് 45ഉം ചോളത്തിന് 50 ശതമാനവും ആണ് ഇന്ത്യ ചുമത്തുന്ന തീരുവ. ഇത് 20 ശതമാനത്തിന് താഴെ കുറയ്ക്കണമെന്ന യുഎസിന്റെ ആവശ്യം. കാർഷികോല്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത് ലോകത്തെ തന്നെ ഉയർന്ന തീരുവയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. ഔഷധങ്ങൾ, വസ്ത്രങ്ങൾ ആഭരണങ്ങൾ, ഇരുമ്പ് പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ കയറ്റുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഉയർന്ന തീരുവ ചുമത്തിയതോടെ വ്യാപാരരംഗത്ത് കനത്ത തിരിച്ചടിയാകും. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയുടെ ശക്തരായ എതിരാളികളായ ഏഷ്യൻ രാജ്യങ്ങളിൽ പലതിനും ഇന്ത്യയെക്കാൾ കുറഞ്ഞ തീരുവയാണ് ചുമത്തിയിട്ടുള്ളത്. തീരുവ പ്രാബലത്തിൽ വരുന്നത് ഇന്ത്യ അമേരിക്ക വ്യാപാരബന്ധത്തെ ദുർബലപ്പെടുത്തും. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്.The post ഇന്ത്യക്ക് മേൽ യുഎസ് അടിച്ചേൽപിച്ച 25 ശതമാനം തീരുവയും അധികപിഴയും ഇന്നുമുതൽ പ്രാബല്യത്തിൽ appeared first on Kairali News | Kairali News Live.