പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം; അഞ്ചാം ദിനവും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

Wait 5 sec.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ദമാകും. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, ബീഹാർ വോട്ടർപട്ടിക പരിഷ്കരണം, ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്തിയുള്ള ട്രംപിന്റെ പ്രതികാരനടപടി തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഇന്നും പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഉയർത്തിയേക്കും. വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അടക്കം കഴിഞ്ഞദിവസം കേന്ദ്രം തള്ളിയിരുന്നു. ഇന്നും ഈ വിഷയങ്ങളിൽ പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകും. പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസ്താവന നടത്താത്തതിലും കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം കേന്ദ്രത്തെ കടന്നാക്രമിച്ചിരുന്നു.ALSO READ; കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിഅതേസമയം, ബീഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടികയിൽ  പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഇന്നുമുതൽ സെപ്റ്റംബർ ഒന്നു വരെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം. അതേസമയം എസ് ഐ ആർ പ്രക്രിയയിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയാൽ കോടതി ഇടപെടുമെന്ന് സുപ്രീംകോടതിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.The post പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം; അഞ്ചാം ദിനവും പ്രതിഷേധം തുടരാൻ പ്രതിപക്ഷം appeared first on Kairali News | Kairali News Live.