കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും; ഛത്തീസ്ഗഢ് സർക്കാരിന്‍റെ നിലപാട് നിർണായകം

Wait 5 sec.

ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്കായി ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഛത്തീസ്ഗഢ് മുൻ അഡീഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് ഹൈക്കോടതിയിൽ കന്യാസ്ത്രീകൾക്കായി ഹാജരാകുക. ജാമ്യാപേക്ഷയിൽ ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകമാണ്. സർക്കാർ ജാമ്യാപേക്ഷയെ എതിർത്താൽ ജയിൽ മോചനം സങ്കീർണ്ണമാകും.കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെ എംപിമാർക്ക് നൽകിയ ഉറപ്പ് ക്രൈസ്തവ സമൂഹത്തിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു സെക്ഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിച്ച നിലപാട്. ഇന്ന് എട്ടാം ദിവസമാണ് രണ്ട് മലയാളി കന്യാസ്ത്രീമാർ ജയിലിൽ കഴിയുന്നത്.ALSO READ; പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം; അഞ്ചാം ദിനവും പ്രതിഷേധം തുടരാൻ പ്രതിപക്ഷംഅതേസമയം, കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തി. നാരായണ്‍പൂരില്‍ നിന്നുള്ള 21കാരി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശര്‍മ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് എഫ്‌ഐആര്‍ എഴുതിയതെന്നും പെണ്‍കുട്ടി പറഞ്ഞു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും; ഛത്തീസ്ഗഢ് സർക്കാരിന്‍റെ നിലപാട് നിർണായകം appeared first on Kairali News | Kairali News Live.