പാലക്കാട്‌ പ്രവാസി സെന്റർ കുടുംബസംഗമം ‘ഹർഷം 2025 ‘ ആഗസ്റ്റ്‌ 3 ന് പാലക്കാട്‌ സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ

Wait 5 sec.

പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന അഞ്ചാമത് വാർഷിക കുടുംബസംഗമം ‘ഹർഷം 2025 ‘ ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 3മണിക്ക് പാലക്കാട്‌ സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ നടക്കും. സെന്റർ പ്രസിഡന്റ് കെ കെ പ്രദീപ്‌കുമാറിന്റെ ആദ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ലോകസഭ അംഗം വി കെ ശ്രീകണ്ഠൻ കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു, മിൽമ ചെയർമാൻ കെ എസ് മണി, മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ഡിസ്ട്രിക്ട് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ, അസ്സറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. സൈനികരംഗത്തെ വിശിഷ്ട സേവനത്തിന് മേജർ ജനറൽ (റിട്ട) എം ഇന്ദ്രബാലനെ പ്രത്യേകം ആദരിക്കും. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സെന്റർ വനിതാവിഭാഗം നടത്തിയ ഉപന്യാസമത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കൂടാതെ 10,12 ഗ്രേഡുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.ALSO READ: കണ്ണൂരില്‍ ബ്രിഡ്ജ് ഡേ: ഒരു ദിവസം നാടിന് സമർപ്പിച്ചത് നാല് പാലങ്ങൾസെന്റർ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കു പുറമെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ പി ബാലമുരളി നയിക്കുന്ന ഗാനമേളയും അരങ്ങേറും. ‘മുരളീരവം’ എന്ന് പേരിട്ടിരിക്കുന്ന ഗാനമേള എൺപതുകളിലും തൊണ്ണൂറുകളിലും ഗാനാസ്വാദകരെ ത്രസിപ്പിച്ചിരുന്ന ഗാനമേളക്കാലത്തേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കായി രിക്കുമെന്ന് വൈസ് പ്രസിഡന്റ് പ്രോഗ്രാം കുമാർ മേതിൽ പറഞ്ഞു. അസറ്റ് ഹോംസ് പാലക്കാട്ട് ആരംഭിക്കുന്ന പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ടീസർ പ്രകാശനവും ഇതൊടാനുബന്ധിച്ച് നടക്കും.ALSO READ : സുദർശനാഭായി ടീച്ചർ; നാല് പതിറ്റാണ്ടിലേറെ നീളുന്ന ഓർമ്മകൾ: ഡോ ടി എം തോമസ് ഐസക്ക്ലോകത്തിന്റെ പലഭാഗത്തുമുള്ള പ്രവാസികളായ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ പ്രവാസി സെന്ററിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. യു എ ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി, യു കെ, അമേരിക്ക, പെറു, സിങ്കപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ സെന്ററിന്റെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ‘ആഗോള പാലക്കാട്‌’ എന്ന സ്വപ്നത്തിലൂടെ പാലക്കാടിന്റെ വിവിധോനമുഖങ്ങളായ പുരോഗതിയെ ലക്ഷ്യം വെച്ചുള്ള സമയബന്ധിതമായ പരിപാടികളാണ് സെന്റർ ആസൂത്രണം ചെയ്യുന്നത് എന്ന് സെന്റർ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ കെ പ്രദീപ്‌ കുമാർ സെക്രട്ടറി ശശികുമാർ ചിറ്റൂർ, വൈസ് പ്രസിഡന്റ് കുമാർ മേതിൽ, ഹർഷം കൺവീനർ യൂനസ് അഹ്മദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.The post പാലക്കാട്‌ പ്രവാസി സെന്റർ കുടുംബസംഗമം ‘ഹർഷം 2025 ‘ ആഗസ്റ്റ്‌ 3 ന് പാലക്കാട്‌ സൂര്യ രശ്മി കൺവെൻഷൻ സെന്ററിൽ appeared first on Kairali News | Kairali News Live.