ഇസ്‌ലാമിക ആശയാദര്‍ശങ്ങള്‍ മുറുകെപിടിക്കുക: പേരോട് അബ്ദുറഹ്മാന്‍ സഖാഫി

Wait 5 sec.

കുറ്റ്യാടി | വിശ്വാസി ജീവിതം ശുദ്ധമായിരിക്കണമെന്നും ഇടപെടലുകള്‍ വിവേകപൂര്‍വമാകണമെന്നും സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി. സിറാജുല്‍ ഹുദയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിശുദ്ധ ഖുര്‍ആനിക പാഠങ്ങളും ഇസ്‌ലാമിക ആശയാദര്‍ശങ്ങളും ജീവിതത്തെ ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതുമാണെന്നും അവ മുറുകെപിടിക്കാന്‍ സര്‍വരും തയ്യാറാകണമെന്നും പേരോട് പറഞ്ഞു. സിറാജുല്‍ ഹുദാ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് മുന്‍ സംസ്ഥാന പ്രസിഡന്റും സിറാജുല്‍ ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് ത്വാഹ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍, പറവണ്ണ ഉസ്താദ്, മുസ്തഫ ദാരിമി കടാങ്കോട്, ടി ടി അബൂബക്കര്‍ ഫൈസി, മുഹമ്മദ് അസ്ഹരി പേരോട് തുടങ്ങിയവരും ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് സിറാജുല്‍ ഹുദാ ജി എല്‍ ഇ എന്നീ പ്രവാസി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.സിറാജുല്‍ ഹുദാ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ വ്യത്യസ്ത നോളജ് സെഷനുകളും പ്രവാസി സമ്മിറ്റിനോടനുബന്ധിച്ച് നടന്നു. ചടങ്ങില്‍ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സ്വാഗതവും സയ്യിദ് സൈനുല്‍ ആബിദീന്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.