ഛത്തീസ്ഗഢില്‍ രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ തുറന്നടിച്ച് എംഎ ബേബിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. ആര്‍എസ്എസിന്റെ ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും ഇന്ത്യയിലെ വളരെ സൂക്ഷ്മ ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ മൗലികാവകാശങ്ങള്‍ ഇല്ലാത്ത ശത്രുക്കള്‍ ആയാണ് കാണുന്നത്, ആ ശത്രുതയാണ് ഇവിടെ പ്രകടമായതെന്നും എം എ ബേബി പറയുന്നു.Also read- നവ കേരള സദസ്സിലെ നിർദ്ദേശങ്ങൾ: എറണാകുളം ജില്ലയിൽ 98 കോടിയുടെ പദ്ധതികൾക്ക് അന്തിമ അംഗീകാരംപോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…ഛത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച ബിജെപി സർക്കാരിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.ഇത് രണ്ടു വ്യക്തികളുടെ അവകാശലംഘനത്തിൻ്റെ പ്രശ്നം മാത്രമല്ല, ഇന്ത്യയിലെ ജനങ്ങൾക്ക് അവരവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള മൗലികാവകാശത്തിനു മേലുള്ള അടിസ്ഥാനപരമായ വെല്ലുവിളി ആണ്. ആർഎസ്എസിൻറെ ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും ഇന്ത്യയിലെ വളരെ സൂക്ഷ്മ ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ മൗലികാവകാശങ്ങൾ ഇല്ലാത്ത ശത്രുക്കൾ ആയാണ് കാണുന്നത്, ആ ശത്രുതയാണ് ഇവിടെ പ്രകടമായത്. ഛത്തീസ്ഗഢിലെ ദുർഗിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു സന്യാസിനിമാരും ഈ കുറ്റങ്ങൾ ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്ന മതന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പിന്നോക്ക ജാതിക്കാരെയും ദളിതരെയും ആർഎസ്എസിനോട് എതിരഭിപ്രായമുള്ള എല്ലാവരെയും ഭയപ്പെടുത്തി നിറുത്താനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിൻ്റെയും ഭാഗമാണ് ഈ അറസ്റ്റ്.ഛത്തീസ്ഗഢിലും ഒറീസ, മധ്യപ്രദേശ് തുടങ്ങി മറ്റു ചില സംസ്ഥാനങ്ങളിലും കുറച്ചു കാലമായി ക്രിസ്ത്യൻ, ആദിവാസി സമൂഹങ്ങൾക്കെതിരെ നടന്നു വരുന്ന ആക്രമണത്തിൻറെ ഭാഗമാണ് ഇത്.തുറുങ്കിൽ അടയ്ക്കപ്പെട്ട ഈ സന്യാസിനിമാരെ ഇന്ന് സിപിഐഎം, സിപിഐ, കേരള കോൺഗ്രസ് (എം) നേതാക്കളുടെ ഒരു സംഘം സന്ദർശിച്ചു. സിപിഐ(എം) നേതാവ് ബൃന്ദ കാരാട്ട്, സിപിഐ(എം) എംപിമാരായ കെ. രാധാകൃഷ്ണൻ, എ.എ. റഹീം, സിപിഐ നേതാവ് ആനി രാജ, സിപിഐ എംപി പി.പി. സുനീർ, കേരളാ കോൺഗ്രസ് (എം) എംപി ജോസ് കെ മാണി എന്നിവർ ഈ സംഘത്തിൽ ഉണ്ടായിരുന്നു.കന്യാസ്ത്രീകളെ തടവിലിടുകയും ബജ്രംഗദൾ എന്ന ആർഎസ്എസ് അക്രമി സംഘത്തെ അഴിഞ്ഞാടാൻ വിടുകയുമാണ് പൊലീസ് ചെയ്തത്.കന്യാസ്ത്രീകളെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട മാണ്ഡവിയെയും നിരുപാധികം വിട്ടയക്കുക, വ്യാജ എഫ്ഐആർ പിൻവലിക്കുക, കന്യാസ്ത്രീകളെ ആക്രമിക്കുകയും ആദിവാസികളെ ആക്രമിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുക, ഛത്തീസ്ഗഢിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും മനസ്സാക്ഷി സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശവും ഉറപ്പാക്കുക തുടങ്ങിയവയാണ് സിപിഐ എം ഉന്നയിക്കുന്ന ആവശ്യങ്ങൾ.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; മൗലികാവകാശത്തിനുമേലുള്ള അടിസ്ഥാനപരമായ വെല്ലുവിളി: എംഎ ബേബി appeared first on Kairali News | Kairali News Live.