നവ കേരള സദസ്സിലെ നിർദ്ദേശങ്ങൾ: എറണാകുളം ജില്ലയിൽ 98 കോടിയുടെ പദ്ധതികൾക്ക് അന്തിമ അംഗീകാരം

Wait 5 sec.

നവ കേരള സദസ്സിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി ജില്ലയിൽ 98 കോടി ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതികളുടെ പട്ടിക ഭേദഗതി വരുത്തി അംഗീകരിച്ച് ഉത്തരവായി. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലൂടെ ലഭിച്ച നിർദ്ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പിലാക്കുന്നത്.ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 24 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഓരോ മണ്ഡലത്തിലും പരമാവധി ഏഴ് കോടിയുടെ വികസന പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പെരുമ്പാവൂർ മണ്ഡലത്തിലെ ഓണങ്കുളം- ഊട്ടിമറ്റം റോഡ്, അങ്കമാലി മണ്ഡലത്തിലെ കറുകുറ്റി മുഴിക്കുളം റോഡ് എന്നിവയുടെ നിർമ്മാണത്തിനായി ഏഴ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല.ALSO READ: അതിജീവനത്തിന്റെ ഒരാണ്ട്; ശ്രദ്ധേയമായി കൈരളി ന്യൂസിന്റെ ലൈവത്തോണ്‍ആലുവ മണ്ഡലത്തിലെ ആലുവ ഗവ.ബോയ്‌സ് ഹയർ സെക്കൻ്ററി സ്കൂ‌ളിൽ താഴെ നിലയിൽ ഓഡിറ്റോറിയം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിട നിർമ്മാണം എന്നിവയ്ക്കായി 3 കോടി 30 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസ വകുപ്പിനാണ് നിർവഹണ ചുമതല. മണ്ഡലത്തിലെ തോട്ടുമുഖം -തടിയിട്ടപറമ്പ് റോഡ് ബി എം ബി സി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിനായി മൂന്നു കോടി 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല.കളമശ്ശേരി മണ്ഡലത്തിൽ കാരിപ്പുഴ പാലത്തിൻ്റെ പുനർനിർമ്മാണത്തിനായി ആറുകോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല. ഓഞ്ഞിതോട്ടിലെ എക്കലും പായലും നീക്കം ചെയ്ത് ജലനിർഗമനശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി ഒരു കോടി അനുവദിക്കുകയും ജലവിഭവ വകുപ്പിന് നിർമ്മാണ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.പറവൂർ മണ്ഡലത്തിൽ മുനിസിപ്പാലിറ്റിയിലെ കച്ചേരി മൈതാനത്തിനുള്ളിലെ റോഡ് മോടിപിടിപ്പിക്കലും നവീകരണത്തിനുമായി രണ്ടുകോടി അനുവദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല. നോർത്ത് പറവൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് അഞ്ചു കോടിയും അനുവദിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിനാണ് നിർവഹണ ചുമതല.വൈപ്പിൻ മണ്ഡലത്തിൽ കടമക്കുടി ആയുർവേദ ആശുപത്രിക്ക് വേണ്ടിയുള്ള മൂന്നു നില കെട്ടിട നിർമ്മാണത്തിന് 3.71 കോടി അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പിനെ നിർവാണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ആർ.എം.പി തോട് പാർശ്വഭിത്തി കെട്ടി സംരക്ഷണം (എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് -രണ്ടാം ഘട്ടം) നടത്തുന്നതിന് 2.29 കോടി അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല.കൊച്ചി മണ്ഡലത്തിൽ അഗസ്റ്റിൻ ജോസഫ് ഭാഗവതർ റോഡ് ബിഎംബിസി ഉപയോഗിച്ചുള്ള നവീകരണത്തിന് 0.94 കോടിയും വാലുമ്മേൽ കോൺവെൻ്റ് റോഡ് മുതൽ ചിറക്കൽ ജംഗ്ഷൻ വരെ ബിഎംബിസി ഉപയോഗിച്ചുള്ള നവീകരണത്തിന് 6.06 കോടിയും അനുവദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല.തൃപ്പൂണിത്തുറ മണ്ഡലത്തിൽ മരട് മാങ്കായിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂ‌ളിന് പുതിയ കെട്ടിടം നിർമ്മാണത്തിന് ഏഴു കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല. എറണാകുളം മണ്ഡലത്തിൽ ഇടപ്പള്ളി അമൃത ഹോസ്പിറ്റൽ റോഡ് കാന നിർമ്മാണത്തിന് ഒരു കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല. ചിറ്റൂർ വാർഡ് 9 ഓവർ ഹെഡ് വാട്ടർ ടാങ്ക് നിർമ്മാണത്തിന് ആറുകോടി അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് നിർവഹണ ചുമതല.തൃക്കാക്കരയിൽ ഗവ. ടി.ടി.ഐ ഇടപ്പള്ളി പുതിയ കെട്ടിടത്തിന് മൂന്നു കോടി അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് നിർവഹണ ചുമതല.ഇടപ്പള്ളി ബസാർ അർക്കകടവ് റോഡ് ബി.എം.ബി.സി ടാറിംഗ് നടത്തുന്നതിന് നാലുകോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല.കുന്നത്തുനാട് മണ്ഡലത്തിൽ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽസ്റ്റേഷൻ നിർമ്മാണത്തിന് 3.50 കോടി അനുവദിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല. കടമ്പ്രയാർ പ്രോജക്ടിന് 3.50 കൊടി അനുവദിച്ചു (Under DTPC). ടൂറിസം വകുപ്പിനാണ് നിർവഹണ ചുമതല.പിറവം മണ്ഡലത്തിൽ ആനമുന്തി മിൻപാറ റോഡ് /പാമ്പാക്കുട കീഴ്‌മുറി റോഡ് നിർമ്മാണത്തിന് 5.50 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർവഹണ ചുമതല. പുളിക്കമാലി ഗവ. ഹൈസ്ക്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് 1.50 കോടി അനുവദിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനാണ് നിർവഹണ ചുമതല.മൂവാറ്റുപുഴ മണ്ഡലത്തിൽ നീറമ്പുഴ കലൂർ റോഡിൽ ചെയിനേജ് മുതൽ റോഡ് നിർമ്മാണത്തിന് 6.50 കോടിയും അടുപ്പറമ്പ് കിഴക്കേക്കര റോഡിലെ വെള്ളക്കെട്ട് പ്രശ്നംപരിഹരിക്കുന്നതിനായി ഓട നിർമാണം, ഷോൾഡർ പ്രൊട്ടക്ഷൻ പ്രവൃത്തി എന്നിവയ്ക്കായി 0.50 കോടിയും അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. കോതമംഗലം മണ്ഡലത്തിൽ മുൻസിപ്പൽ ടൗൺഹാൾ പദ്ധതിക്കായി ഏഴ് കോടി രൂപ അനുവദിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല.The post നവ കേരള സദസ്സിലെ നിർദ്ദേശങ്ങൾ: എറണാകുളം ജില്ലയിൽ 98 കോടിയുടെ പദ്ധതികൾക്ക് അന്തിമ അംഗീകാരം appeared first on Kairali News | Kairali News Live.