സങ്കടമുണ്ട്, മറുപടിയില്ല; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കൃതമായ മറുപടി ഇല്ലാതെ അനൂപ് ആൻ്റണി

Wait 5 sec.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് സർക്കാർ സ്വീകരിച്ച നിലപാടിനേക്കുറിച്ചുള്ള ചോദ്യത്തിൽ കൃതമായ മറുപടി ഇല്ലാതെ അനൂപ് ആൻ്റണി. സാങ്കേതികമെന്ന് ആണ് അനൂപ് ആൻ്റണി പറഞ്ഞത്. കന്യാസ്ത്രീകൾക്കെതിരായ സർക്കാർ നിലപാടിനേക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മറുപടിയില്ല. കന്യാസ്ത്രീകൾ ജയിലിൽ കിടക്കുന്നതിൽ സങ്കടമുണ്ട് എന്നും അനൂപ് ആൻ്റണി പറഞ്ഞു. അഭിഭാഷകൻ അഡ്വ. ഗോപകുമാർ വാദമായി പറഞ്ഞിട്ടില്ല, എഴുതി കൊടുത്തതാണോ എന്ന ചോദ്യത്തോടും കൃത്യമായ മറുപടി ഇല്ല.കന്യാസ്ത്രിമാർക്ക് ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്ന് ആണ് സർക്കാർ സെഷൻസ് കോടതിയിൽ പറഞ്ഞത്. 2008 ലെ എൻ ഐ എ ആക്ട്പ്രകാരം എൻ ഐ എ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. കന്യാസ്ത്രീമാരുടെ ജയിൽവാസം തുടരുമെന്ന വാർത്ത പുറത്തുവന്നതോടെ ബജ്രംഗൾ പ്രവർത്തകർ കോടതിവളപ്പിൽ ആഹ്ലാദപ്രകടനം നടത്തി.ALSO READ: കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്‌ഗഢ് സർക്കാർകന്യാസ്ത്രീമാരുടെ ജാമ്യത്തെ ശക്തമായ എതിർക്കുന്ന നിലപാടാണ് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാർ സ്വീകരിച്ചത്. കന്യാസിമാരെ ജാമ്യത്തിൽ വിട്ടാൽ മതപരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കന്യാസ്ത്രീമാർക്കെതിരെ ചുമത്തിയിരിക്കുന്നത് ആദിവാസികളെ മതപരിവർത്തനം ചെയ്തു എന്ന ഗുരുതരമായ ബി എൻ എസ് 143 സെക്ഷൻ ആണ് . 2008ലെ എൻ ഐ എ ആക്ട് പ്രകാരം പ്രത്യേക എൻഐഎ കോടതിക്ക് മാത്രമേ ഈ വകുപ്പുകളിൽ ജാമ്യപേക്ഷ പരിഗണിക്കാൻ കഴിയൂ. രണ്ടാം യുപി സർക്കാരിന്റെ കാലത്ത് നടത്തിയ ഭേദഗതിയാണ് ബിജെപി സർക്കാർ ആയുധമാക്കിയത്. മാത്രമല്ല ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണിതെന്നും ജാമ്യ അപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയെ സർക്കാർ എതിർക്കില്ലെന്ന ബിജെപിയുടെ ഉറപ്പ് പച്ചക്കള്ളം ആണെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. അതിനിടെ കോടതി പരിസരത്ത് കന്യാസ്ത്രീകളെ ആക്രമിച്ച ബജ്‌രംഗൾ പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നു. ജയ് ശ്രീരാം വിളികളുമായെത്തിയ ബജ്ര രംഗൾ പ്രവർത്തകർ കന്യാസ്ത്രീമാർ ജയിലിൽ തുടരുമെന്ന് അറിഞ്ഞതോടെ അഭിഭാഷകരെ ഹാരമണിയിച്ചും ആഹ്ലാദപ്രകടനം നടത്തി. ബിലാസ്പുരിയിലെ എൻ ഐ എ കോടതിയിലാകും ഇനി നിയമ പോരാട്ടം.The post സങ്കടമുണ്ട്, മറുപടിയില്ല; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കൃതമായ മറുപടി ഇല്ലാതെ അനൂപ് ആൻ്റണി appeared first on Kairali News | Kairali News Live.