കന്യാസ്ത്രീമാർ അറസ്റ്റിലായ സംഭവത്തിൽ ഉരുണ്ടുകളിച്ച് കേരളത്തിലെ ബിജെപി. കേരളത്തിൽ തിരിച്ചടി ഭയന്ന് ‘തങ്ങൾ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ബിജെപി കൂടെയുണ്ടാകും എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അതേസമയം, ബജ്റംഗ് ദൾ ഒരു സ്വതന്ത്ര സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ‘തെറ്റിദ്ധാരണ’ മൂലമുണ്ടായ അറസ്റ്റ് ആണ് ഉണ്ടായത്. ഇക്കാര്യം ഛത്തീസ്ഗഢ് സർക്കാരിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. വിഷയത്തിൽ ഇടപെടാൻ ഇടപെടാൻ ജോർജ് കുര്യന് മന്ത്രിയെന്ന നിലയിൽ പരിമിതിയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഛത്തീസ്ഗഢിൽ മതപരിവർത്തനം ഒരു പ്രധാന പ്രശ്നമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘മതപരിവർത്തനത്തിന്‍റെ പേരിൽ കള്ളക്കഥകൾ ഉണ്ടാക്കുന്നു’; മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നെന്നും മന്ത്രി വിഎൻ വാസവൻമതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയത് കോൺഗ്രസ് സർക്കാരാണ്. കോൺഗ്രസ് അവസരവാദ രാഷ്ട്രീയമാണ് നടത്തുന്നത്. ബജ്റംഗ് ദൾ ബിജെപി സംഘടന ആണെന്ന് നിങ്ങൾ പറഞ്ഞാൽ അങ്ങനെ ആകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബജ്റംഗിന് സംഘപരിവാറുമായി ബന്ധമുണ്ടോ എന്ന് അവരോട് ചോദിക്കണം. ഇത്തരം ചോദ്യങ്ങൾ ചോദിച്ച് എന്നെ പ്രകോപിപ്പിക്കാൻ നോക്കണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഒരു സ്വതന്ത്ര സംഘടനയാണ്. ബജ്റംഗിന് സംഘപരിവാറുമായി ബന്ധമുണ്ടോ എന്ന് അവരോട് ചോദിക്കണം. ഇത്തരം ചോദ്യങ്ങൾ ചോദിച്ച് എന്നെ പ്രകോപിപ്പിക്കാൻ നോക്കണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.The post കേരളത്തിൽ തിരിച്ചടി ഭയന്ന് ബിജെപി: ‘കന്യാസ്ത്രീമാരുടെ അറസ്റ്റ് തെറ്റിദ്ധാരണമൂലം’; ബജ്റംഗ് ദൾ ‘സ്വതന്ത്ര സംഘടന’യെന്നും രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.