ലോ ലൈറ്റിൽ ഫോട്ടോസ് എടുക്കാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആൻഡ്രോയിഡിന്റെ 2.25.22.2 വാട്സ്ആപ്പ് ബീറ്റ വേർഷനിലാണ്ഏറ്റവും പുതിയ നൈറ്റ് മോഡ് ഫീച്ചർ ലഭ്യമാകുക. ആപ്പിലെ ക്യാമറ സ്ക്രീനിന്റെ മുകളിലാണ് ഈ ഫീച്ചർ കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ചന്ദ്രനെ സൂചിപ്പിക്കുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നമുക്ക് ഇരുണ്ട വെളിച്ചത്തിൽ ഫോട്ടോസ് എടുക്കാൻ കഴിയും.ഇരുട്ടിൽ പകർത്തിയ ഫോട്ടോസിലെ എക്സ്പോഷർ ക്രമീകരിച്ചും നോയ്സ് കുറച്ചുമാണ് സോഫ്റ്റ് വെയർ നമുക്ക് ചിത്രങ്ങൾ നൽകുക. ഫോട്ടോസ് എടുക്കുമ്പോൾ പുറത്ത് നിന്നുള്ള ലൈറ്റിനെ ആശ്രയിക്കാതെ നിഴലുകളുടെ വിശദാംശങ്ങൾ പകർത്തുവാനാണ് പുതിയ ഫീച്ചർ ക്യാമറയെ അനുവദിക്കുക.ALSO READ – വഴിയിൽ ഇനി പോസ്റ്റ് ആവില്ല; ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഗൂഗിള്‍മാപ്പ് ഉപയോഗിക്കാം, ഈ മാര്‍ഗങ്ങളിലൂടെവളരെ കുറഞ്ഞ വെളിച്ചമുള്ള സാഹചര്യങ്ങളിൽ പുതിയ നൈറ്റ് മോഡ് ഫലപ്രദമാകില്ലെന്നും ചിത്രത്തിൽ ചെറിയ മെച്ചപ്പെടുത്തലുകൾ മാത്രമേ വരുത്താൻ കഴിയുകയുള്ളൂ എന്നും റിപ്പോർട്ട് ഉണ്ട്. വാട്സ്ആപ്പിൽ ഓട്ടോമാറ്റിക്കായും ഈ ഫീച്ചർ ഓണാവുകയില്ല. പയോക്താക്കൾ ക്യാമറയിലെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.The post ലോ ലൈറ്റിൽ ഫോട്ടോ എടുക്കാൻ പറ്റാറില്ലേ? വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ പ്രശ്നം പരിഹരിക്കും appeared first on Kairali News | Kairali News Live.